വാഷിങ്ടണ്‍ ഡിസി സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ സുവണ്ണജൂബിലി
Saturday, September 27, 2014 3:12 AM IST
വാഷിങ്ടണ്‍ ഡിസി: സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ 50ാം വാര്‍ഷികം 2014 സെപ്റ്റംബ 28് മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ പൌെലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.

സെപ്റ്റംബ 27് പരിശുദ്ധ കാതോലിക്കാ ബാവായ്ക്കും ഭദ്രാസാദ്ധ്യക്ഷനും ദേവാലയാങ്കണത്തില്‍ സ്വീകരണം നല്‍കും. വൈകിട്ട് 6.30-ന് സന്ധ്യമസ്കാരത്തിനു പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നല്‍കും. 28 ഞായറാഴ്ച്ച പ. ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന. തുടര്‍ന്ന് 12 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നീക്കോളോവാസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന പൊതു സമ്മേളനത്തില്‍ പ. കാതോലിക്ക ബാവ ദേവാലയത്തിന്റെ സുവണ്ണജൂബിലി ഔദ്യാഗികമായി ഉദ്ഘാടം ചെയ്യും. വിവിധ സാമുദായിക സാംസ്കാരിക നേതാക്കളും, വൈദിക ശ്രേഷ്ഠരും പൊതു സമ്മേളനത്തില്‍ പങ്കെടുക്കും. ജൂബിലിയുടെ ഒരുക്കങ്ങള്‍ വികാരി ഫാ.ഡോ .ജോണ്‍സണ്‍ സി .ജോണിന്റെ തൃേത്വത്തില്‍ നടന്നു വരുന്നു.