ശ്രീ നാരായണ മിഷന്‍ നോര്‍ത്ത് ടെക്സാസ് ഗുരുദേവ ജയന്തി ആഘോഷിച്ചു
Friday, September 26, 2014 7:33 AM IST
ഡാളസ്: ശ്രീ നാരായണ മിഷന്‍ നോര്‍ത്ത് ടെക്സസിന്റെ ആഭിമുഖ്യത്തില്‍ 160-ാമത് ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

സെപ്റ്റംബര്‍ 13 ന് (ശനി) ഇര്‍വിംഗ് ചിന്മയാ മിഷന്‍ ചിത്രക്കുട്ടില്‍ വൈകുന്നേരം അഞ്ചിന് ആഘോഷങ്ങള്‍ തുടങ്ങി. ഗുരുപൂജ, ഘോഷയാത്ര, ഗുരുപ്രഭാഷണം, കലാപരിപാടികള്‍ എന്നിവ നടന്നു. വിഭവ സമൃദ്ധമായ സദ്യയോടെ പരിപാടികള്‍ക്ക് സമാപനമായി.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍