ടിഫനി ആന്റണിയുടെ ഭരതനാട്യം അരങ്ങേറ്റം സെപ്റ്റംബര്‍ 27ന്
Friday, September 26, 2014 6:08 AM IST
ഗാര്‍ലന്റ്: നൃത്യഗാല ഡാന്‍സ് സ്കൂളില്‍നിന്നും ഭരതനാട്യം പരിശീലനം പൂര്‍ത്തിയാക്കിയ ടിഫനി ആന്റണിയുടെ അരങ്ങേറ്റം സെപ്റ്റംബര്‍ 27ന് (ശനി) നടക്കും.

ഗാര്‍ലന്റ്, ഗ്രാന്‍വില്ല ആര്‍ട്സ് സെന്ററില്‍ ഉച്ചകഴിഞ്ഞ് 3.30നാണ് പരിപാടികള്‍.

ടെക്സസ് റോക്മാളില്‍ താമസിക്കുന്ന ജോയി ആന്റണിയുടെയും ലൂസി ആന്റണിയുടെയും മകളാണ് ടിഫിനി. കേരള അസോസിയേഷന്‍ കലാ-സാഹിത്യ മത്സരങ്ങളില്‍ കഴിവു തെളിയിച്ചിട്ടുള്ള ടിഫിനി നല്ലൊരു ഗായിക കൂടിയാണ്.

ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിലാണ് ഭരതനാട്യം അരങ്ങേറ്റം നടക്കുക.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍