അലിഫ് സ്കൂളില്‍ സൌദി ദേശീയ ദിനം ആഘോഷിച്ചു
Thursday, September 25, 2014 8:55 AM IST
റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വര്‍ണാഭമായ പരിപാടികളോടെ സൌദി ദേശീയ ദിനാഘോഷം നടന്നു.

കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ഥികളും പരമ്പരാഗത സൌദി വസ്ത്രമണിഞ്ഞാണ് ദേശീയ ദിനാഘോഷ വേളയില്‍ സ്കൂളിലെത്തിയത്. സ്വേട് ഡാന്‍സ് ഉള്‍പ്പെടെയുള്ള പാരമ്പര്യ നൃത്ത രൂപങ്ങള്‍, സംഘ ഗാനം, അറബി ഗാനം, ഐക്യദാള്‍ഡ്യ ബാലെ തുടങ്ങിയ കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.

സ്കൂള്‍ പ്രിന്‍സിപ്പള്‍ കെ.സി. ഷൈജല്‍ അധ്യാപികമാരായ അയ്മന്‍ ഖാന്‍, സോണിയ മുസ്തഫ, ഹെഡ് ഗേള്‍ ഹുസ്ന നെല്ലിങ്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍