കേഴുന്ന കാഷ്മീരിന് കനിവുമായ് ഐസിഎഫ് സൌദി ദേശീയ ദിനാഘോഷം
Thursday, September 25, 2014 8:54 AM IST
റിയാദ്: കേഴുന്ന കാശ്മീരിന് ഒരിറ്റു കനിവ് എന്ന സന്ദേശവുമായി റിയാദ് ഐസിഎഫ് സൌദി നാഷണല്‍ ഡേ മീറ്റ് ബത്ത ഐസിഎഫ് ഹാളില്‍ നടന്നു. നാം അധിവസിക്കുന്ന നാടിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ പങ്കു ചേരുന്നതോടൊപ്പം പിറന്ന നാട്ടിലുണ്ടായ ദുരന്തത്തില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സമയം കണ്െടത്തണമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

കുഞ്ഞബ്ദുള്ള പേരാമ്പ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി ഉമര്‍ പന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൌണ്േടഷന്‍ ഓഫ് ഇന്ത്യ (ആര്‍സിഎഫ്ഐ) യുമായി ചേര്‍ന്ന് ഐസിഎഫ് നടപ്പാക്കുന്ന കേഴുന്ന കാശ്മീരിന് ഒരിറ്റു കനിവ് സ്വാന്തനം പദ്ധതിയുടെ ആദ്യവിഹിതം അബൂബക്കര്‍ അന്‍വരി ആര്‍സിഎഫ്.ഐ റിയാദ് കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഗഫൂറിനു കൈമാറി. ബഷീര്‍ പാങ്ങോട്, ഡോ: അബ്ദുസലാം, അഹമദ് കുട്ടി സഖാഫി ആശംസ നേര്‍ന്നു. ബഷീര്‍മാസ്റര്‍, അബ്ദുസലാം വടകര, ഹുസൈന്‍ അലി കടലുണ്ടി, ഇഹ്തിഷാം തലശേരി, ജലീല്‍ മാട്ടൂല്‍ പരിപാടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍