മംഗള്‍യാന്‍ ശില്‍പ്പികള്‍ക്ക് നവയുഗം സാംസ്കാരിക വേദിയുടെ അഭിനന്ദനങ്ങള്‍
Thursday, September 25, 2014 8:53 AM IST
ദമാം: ഇന്ത്യയുടെ യശസ് ചൊവ്വയോളം ഉയര്‍ത്തിയ ഐഎസ്ആര്‍ഒയിലെ മുഴുവന്‍ ശസ്ത്രഞ്ജര്‍ക്കും നവയുഗം സാംസ്കാരിക വേദിയുടെ അഭിനന്ദനങ്ങള്‍.

മംഗള്‍യാന്റെ യാത്രയില്‍ എല്ലായിടത്തും നേരെത്തെ കണക്കുകൂട്ടിയ പ്രകാരം തന്നെ കൃത്യമായ പ്രവര്‍ത്തനക്ഷമതയോടുകൂടി ലക്ഷ്യത്തിലേക്ക് കുതിച്ചെത്തിയപ്പോള്‍ ലോകം ഇന്ത്യയെ മഹാത്ഭുതത്തോടെയാണ് കണ്ടത്. ഓരോ ഇന്ത്യക്കാരന്റെയും യശസും അഭിമാനവും ഉയര്‍ന്ന ദിവസങ്ങള്‍ ആയിരുന്നു മംഗള്‍യാന്റെ യാത്രയുടെ ഓരോ ദിവസവും. ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു ലോകം ഇന്ത്യയിലൂടെ പുതിയ ശാസ്ത്രവിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നു. ഇതിനു കാരണമായത് സ്വന്തം ജീവിതം പോലും മറന്ന് രാഷ്ട്രത്തിനായ് തങ്ങളുടെ ജീവിതം തന്നെ സമര്‍പ്പിച്ച ഇന്ത്യയുടെ അഭിമാനമായ ശസ്ത്രഞ്ജരാണ്. ഇവരെ എത്ര കണ്ട് അനുമോദിച്ചാലും അധികമാവില്ല എന്ന് നവയുഗം സാംസ്കാരിക വേദി പത്രകുറിപ്പിലുടെ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം