മൃതദേഹം സാക്ഷ്യപെടുത്തല്‍ ഇന്ത്യന്‍ എംബസിയില്‍ 24 മണിക്കൂറും സംവിധാനമൊരുക്കി
Thursday, September 25, 2014 6:02 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിര്യാതരാകുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനു മുമ്പായി സാക്ഷ്യപ്പെടുത്തി ശവപ്പെട്ടി മുദ്രവയ്ക്കുന്നതിന് എംബസി ഏര്‍പ്പെടുത്തിയിരുന്ന സമയക്രമീകരണം മാറ്റി.

മൃതദേഹങ്ങള്‍ സാക്ഷ്യപ്പെടുത്തി മുദ്രവയ്ക്കുന്നതിനു ഇനിമുതല്‍ ഏതു സമയത്തും കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകും. ഇക്കാര്യം ഇന്ത്യന്‍ എംബസി കൌണ്‍സിലര്‍ ജെ.എസ് ഡാങ്കി അറിയിച്ചു.

കഴിഞ്ഞ കുറെ നാളുകളായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള മൃതദേഹം മുദ്രവയ്ക്കുന്നതിന് ദിവസത്തില്‍ ഒരു നിശ്ചിത സമയത്തു മാത്രമേ എംബസി ഉദ്യോഗസ്ഥര്‍ മോര്‍ച്ചറിയില്‍ എത്തുമായിരുന്നുള്ളൂ. ഇതു മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനു വലിയ തോതില്‍ അസൌകര്യങ്ങള്‍ സൃഷ്ടിക്കുന്നുവെന്നു ആബാസിയായിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കാനെത്തിയ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിനിനോട് ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍