പീഡനശ്രമം: കുവൈറ്റില്‍ മലയാളി അറസ്റില്‍
Thursday, September 25, 2014 6:02 AM IST
കുവൈറ്റ് : അയല്‍ക്കാരിയായ 10 വയസുകാരി ബാലികയെ ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിച്ചതിനു മലയാളി അറസ്റിലായി. ബുധനാഴ്ച ഫര്‍വാനിയയിലാണു സംഭവം. ആരോഗ്യ മന്ത്രാലയത്തില്‍ ഫാര്‍മസിസ്റായി ജോലി ചെയ്യുന്ന കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണു മധ്യ വയസ്കനായ മലയാളിയെ പോലീസ് പിടി കൂടിയത്. ഇയാള്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് കടന്നു പിടിച്ചതായാണു പരാതി. കഴിഞ്ഞ ആഴ്ചയും ഇയാള്‍ ഇതേ രീതിയില്‍ കുട്ടിയോട് പെരുമാറിയിരുന്നുതായും പിതാവ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയം ഫര്‍വാനിയ ഗവര്‍ണറേറ്റ് മേധാവി കേണല്‍ ഫര്‍റാജ് അല്‍ ഷമ്മരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതിയെ അറസ്റ് ചെയ്തത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍