കാന്തപുരത്തിന്റെ കര്‍ണാടക യാത്ര യുഎഇ മാനവിക സംഗമം സെപ്റ്റംബര്‍ 26ന്
Thursday, September 25, 2014 6:01 AM IST
ദുബായ്: 'മനുഷ്യ കുലത്തെ ആദരിക്കുക' എന്ന പ്രമേയവുമായി അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കര്‍ണാടക യാത്രയുടെ പ്രചരണാര്‍ഥം കര്‍ണാടക കള്‍ച്ചറല്‍ ഫൌെണ്േടഷന്‍ സംഘടിപ്പിക്കുന്ന മാനവിക സമ്മേളനം സെപ്റ്റംബര്‍ 26 ന് (വെള്ളി) വൈകുന്നേരം ദുബായ് ഖിസൈസ് ഇന്ത്യന്‍ അക്കാഡമി സ്കൂളില്‍ നടക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് നഅ്ത്തെ ശരീഫോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. വൈകുന്നേരം 4.30 മുതല്‍ 6.30 വരെ നോര്‍ത്ത് കര്‍ണാടക മീറ്റ് പ്രമുഖ വ്യവസായി അന്‍വര്‍ ഷരീഫ് ബാംഗളൂര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഫാസില്‍ റസ്വി കാവല്‍കട്ട അധ്യക്ഷത വഹിക്കും. ഷാഫി സഅദി (വഖഫ് ബോര്‍ഡ് അംഗം), ഹബീബ് കോയ കാര്‍വര്‍ (കുവൈറ്റ് കെസിഎഫ്) എന്നിവര്‍ സംസാരിക്കും.

ഏഴിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഉള്ളാള്‍ സംയുക്ത ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ഥന നിര്‍വഹിക്കും. കര്‍ണാടക സംസ്ഥാന ആരോഗ്യ മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അല്‍ ഹാജി പി.എം ഇബ്റാഹീം മുസ്ലിയാര്‍ ബേക്കല്‍ അധ്യക്ഷത വഹിക്കും. പി.എം അബാസ് മുസ്ലിയാര്‍ മഞ്ചനാടി (കര്‍ണാടക സുന്നി കോഓഡിനേറ്റര്‍ പ്രസിഡന്റ്), അല്‍ ഹാജ് അബ്ദുള്‍ ഹമീദ് മുസ്ലിയാര്‍ മാണി, അബ്ദുള്‍ റഷീദ് കാമില്‍ സഖാഫി കക്കിഞ്ച, മുന്‍ കേന്ദ്ര മന്ത്രിയും സി.എം ഇബ്റാഹിം, ബി.എം ഫാറൂഖ്, മുംതാസ് അലി, എസ്എസ്എ ഖാദര്‍ ഹാജി ബാംഗളൂര്‍, ഷാഫി സഅദി, മമ്പാട് അബ്ദുള്‍ അസീസ് സഖാഫി, ഹാജി ഷേഖ് ബാവ തുടങ്ങിയവര്‍ പ്രസംഗിക്കും.

ഗുല്‍ബര്‍ഗ് മുതല്‍ മംഗലാപുരം വരെ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ടു വരെയായി നടക്കുന്ന കര്‍ണാടക യാത്ര പതിനാറിടങ്ങളില്‍ മഹാ സംഗമത്തോടെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങും.