ദുബായില്‍ ചാവക്കാട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
Thursday, September 25, 2014 6:00 AM IST
ദുബായ് : ദേരയില്‍ സെയില്‍സ് മാനായി ജോലി ചെയ്യുന്ന ചാവക്കാട് സ്വദേശി ഹാജിയാരകത്ത് അബൂബക്കര്‍ (51) നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ചെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്നു. ചാവക്കാട് ബ്ളാങ്ങാട് സിദ്ധീഖ് പള്ളിക്ക് സമീപം ഹാജിയാരകത്ത് അബ്ദുള്‍ ഖാദര്‍ മാഷിന്റെ മകനാണ് അബൂബക്കര്‍. അബുദാബിയില്‍ ജോലി ചെയ്യുന്ന ഹൈദര്‍ അലി, കമറുദ്ദീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള