കാതോലിക്കാ ബാവാ വാഷിംഗ്ടണില്‍; സുവര്‍ണ ജൂബിലി ഉദ്ഘാടനം സെപ്റ്റംബര്‍ 28 ന്
Thursday, September 25, 2014 5:56 AM IST
വാഷിംഗ്ടണ്‍ ഡിസി: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ അമ്പതാമത് വാര്‍ഷികം സെപ്റ്റംബര്‍ 28 ന് (ഞായര്‍) മലങ്കര സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് രണ്ടാമന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.

27ന് വൈകിട്ട് 6.30ന് സന്ധ്യനമസ്കാരവും 28ന് (ഞായര്‍) പരിശുദ്ധ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് 12 ഓടെ ഭദ്രാസന മെത്രാപോലീത്ത സഖറിയാസ് മാര്‍ നിക്കോളോവാസിന്റെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ കാതോലിക്ക ബാവ ദേവാലയത്തിന്റെ സുവര്‍ണ ജൂബിലി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വിവിധ സാമുദായിക, സാംസ്കാരിക മേഖലയിലുള്ള പല പ്രമുഖരും വൈദിക ശ്രേഷ്ടരും പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

ജൂബിലിയുടെ ഒരുക്കങ്ങള്‍ വികാരി ഫാ. ഡോ. ജോണ്‍സണ്‍ സി.ജോണിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.