മംഗള്‍യാന്‍ വിജയം: രാജ്യത്തിന് ഇത് അഭിമാന മുഹൂര്‍ത്തം -കല കുവൈറ്റ്
Thursday, September 25, 2014 5:55 AM IST
കുവൈറ്റ് സിറ്റി: ഇന്ത്യയെ ശാസ്ത്ര നേട്ടങ്ങളുടെ നെറുകയിലെക്കുയര്‍ത്തിയ മംഗള്‍യാന്‍ ദൌത്യത്തില്‍ പങ്കാളികളായ ഇന്ത്യന്‍ ശാസ്ത്രലോകത്തെ പ്രവാസ സമൂഹത്തിനുവേണ്ടി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്) ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിച്ചു.

ചൊവ്വയിലേക്കുള്ള ആദ്യ ദൌത്യത്തില്‍ തന്നെ ലക്ഷ്യം കണ്ട പ്രഥമ രാജ്യമായി ഇന്ത്യ മാറുക വഴി ഈ വിജയം ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തു. ഐഎസ്ആര്‍ഒയുടെ ഈ വിജയത്തിന് പിന്നില്‍ മലയാളികള്‍ അടക്കമുള്ളവരുടെ പങ്കാളിത്തം ഏറെ സന്തോഷം നല്‍കുന്നതാണ്. ലോക ജനതയുടെ നന്മക്കായി ശാത്ര നേട്ടങ്ങളെ ഉപയോഗിക്കാനും ലോകത്തിനു പുതിയ അറിവുകള്‍ സമ്മാനിക്കാനും ഈ നേട്ടം വഴി സാധിക്കെട്ടെ എന്നും കല കുവൈറ്റ് പ്രസിഡന്റ് ജെ.സജിയും ജനറല്‍സെക്രട്ടറി ടി.വി.ജയനും അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍