ന്യൂജേഴ്സി: മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ (മഞ്ച്) ഓണാഘോഷം അവിസ്മരണീയമായി. നട്ലി സെന്റ്മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 20ന് (ശനി) ഓണസദ്യയോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന ഘോഷയാത്രയില്‍, ന്യൂയോര്‍ക്ക് 'മല്ലുബീറ്റ്സി'ന്റെ തോമസ് ഉമ്മന്റെ നേതൃത്വത്തില്‍ സോണി പോള്‍, ചെറിയാന്, ലിജു, ബോബി രഘു, സെന്രാജന്, ജോസഫ് മാമ്മന്‍, എന്നിവരും വനിതകളും അടങ്ങുന്ന ടീം അവതരിപ്പിച്ച ശിങ്കാരിമേളം ഹൃദ്യമായി. തോമസ് കൂടാരത്തില്‍ മാവേലിയായി ചമയമണിഞ്ഞ് പ്രൌഢഗംഭീരമായി പ്രസംഗിക്കുകയും ചെയ്തു.
മഞ്ച് വനിതകള്‍ അവതരിപ്പിച്ച തിരുവാതിരയെ തുടര്‍ന്ന് പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയും കോറിയോഗ്രഫറും ക്ളാസിക്കല്‍ ഡാന്‍സറും സിനിമ, സീരിയല്‍, മോഡലിംഗ് രംഗത്തെ മികവുറ്റ പ്രതിഭയുമായ മൈഥിലി റോയി അവതരിപ്പിച്ച മോഹിനിയാട്ടം ആഘോഷങ്ങള്‍ക്ക് നിറപകിട്ടേകി. ക്ളാസിക്കല്‍, വെസ്റേണ്‍, നാടോടിനൃത്തം, കളരിപയറ്റ്, കഥക്, കേരള നടനം, സാല്‍സ, ഹിപ്ഹോപ്പ്, ജാസ്, ബാലേ, ജീവ് എന്നിവയ്ക്കൊപ്പം വിവിധ ബോളിവുഡ് സ്റൈലുകളിലും വിവിധ അക്കാഡമിക് സ്ഥാപനങ്ങളില്‍ നിന്ന് വിദഗ്ധ പരിശീലനം നേടിയിട്ടുള്ള മൈഥിലി റോയിയുടെ നൃത്താവതരണം കാഴ്ചയ്ക്ക് വിരുന്നായി. യെസ് യുവര്‍ഓണര്‍, സുഭദ്രം സിനിമകളിലും മികച്ച അഭിനയത്തിലൂടെ ശ്രദ്ധേയയായിരുന്നു ഈ കലാകാരി.
അമേരിക്കന്‍ മലയാളി ഗായിക കാര്‍ത്തിക ഷാജിയും ന്യൂജേഴ്സിയില്‍ നിന്നുള്ള പ്രശസ്ത ഗായകന് ജോഷിയും സ്വരമാധുരി തീര്‍ത്ത ഗാനമേളയും മഞ്ച് ആഘോഷങ്ങളുടെ പ്രത്യേകതയായി.
പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ നേതാക്കളുടെ സാന്നിധ്യം കൊണ്ട് പ്രൌഢമായ പൊതുസമ്മേളനവേദിയില്‍ സെക്രട്ടറി ഉമ്മന്‍ ചാക്കോ സ്വാഗതം ആശംസിച്ചു.
പ്രസിഡന്റ് ഷാജി വര്‍ഗീസ് അധ്യക്ഷ പ്രസംഗത്തില്‍ ഉദ്ഘാടകനായ പ്രശസ്ത ജീവകാരുണ്യ പ്രവര്ത്തകന് ഫാ. മാത്യു കുന്നത്ത് സമൂഹത്തിന് ചെയ്യുന്ന സേവനങ്ങളെ പ്രശംസിച്ചു. മനുഷ്യത്വത്തിലൂന്നിയ സഹോദരസ്നേഹത്തിന്റെ പ്രഘോഷകനെന്ന നിലയില്‍ ജാതി മത വ്യത്യാസമില്ലാതെ കേരളത്തിലും അമേരിക്കയിലുമുള്ള അശരണര്‍ക്കായി അച്ചന് ചെയ്യുന്ന സേവനങ്ങളെ അദ്ദേഹം എടുത്തു പറഞ്ഞു. നാമം പ്രസിഡന്റ് മാധവന്നായരുടെ സേവനത്തെയും പ്രസിഡന്റ് പരാമര്‍ശിച്ചു.
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് ഓണസന്ദേശം നല്കിയ ഫാ. മാത്യു കുന്നത്ത്, സമുദായങ്ങളിലും സമൂഹത്തിലും പരസ്പര സ്നേഹത്തിന്റെയും സൌഹാര്ദത്തിന്റെയും വക്താക്കളായി നഷ്ട സൌഹൃദങ്ങള്‍ വീണ്െടടുക്കേണ്ടത് ഈ ഓണക്കാലത്ത് എല്ലാവരും വെല്ലുവിളിയായി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു.
ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്മാന് പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, നാമം പ്രസിഡന്റ് ബി. മാധവന് നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുജാ ജോസ് എംസിയായിരുന്നു. ഗിരീഷ്നായരും ഷൈനി രാജുവും പ്രോഗ്രാം കോഓര്ഡിനേറ്റേഴ്സായിരുന്നു. സജിമോന്‍ ആന്റണി കൃതജ്ഞത പറഞ്ഞു.
ന്യൂയോര്‍ക്ക്, ന്യൂജേഴ്സി മേഖലകളിലെ സാമൂഹ്യ നേതാക്കള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. കേരള കള്‍ച്ചറല്‍ ഫോറത്തെ പ്രതിനിധീകരിച്ച് ടി.എസ് ചാക്കോ, ജോയി ചാക്കപ്പന് (പ്രസിഡന്റ്), ദാസ് കണ്ണംകുഴിയില്‍, ഹഡ്സണ്‍വാലി മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജയിംസ് എളംപുരയിടം, ലിസി അലക്സ്, കുര്യാക്കോസ് തര്യന്, ഫൊക്കാനയില്‍ നിന്നും ലീലാ മാരേട്ട്. വേള്‍ഡ് മലയാളി കൌണ്‍സിലിനെ പ്രതിനിധീകരിച്ച് ആന്‍ഡ്രൂ പാപ്പച്ചന്, കേരള അസോസിയേഷന് ന്യൂജേഴ്സിയില്‍നിന്നും പ്രസിഡന്റ് ജോ. പണിക്കര്‍ എന്നിവരും വിവിധ പ്രസ്ഥാനങ്ങളെയും മറ്റും പ്രതിനിധീകരിച്ച് ഫാ. ഷിബു ഡാനിയല്‍, ഫാ. ജറോം, ഫാ. വിജയ് തോമസ്, ഫാ. ജേക്കബ് ക്രിസ്റി എന്നിവരും പങ്കെടുത്തു.
ഇരുപതിലേറെ വിഭവങ്ങളുമായി സ്വാദിഷ്ഠമായ ഓണസദ്യ ഏവരും ആസ്വദിച്ചു. ശിങ്കാരിമേളം, തിരുവാതിരകളി, മാവേലി എഴുന്നള്ളത്തുമൊക്കെ അണിചേര്‍ന്ന ഘോഷയാത്രയ്ക്കൊപ്പം കലാപരിപാടികള്‍, ചെണ്ടമേളം, നൃത്തനൃത്യങ്ങള്‍, മഹാബലിയുടെ എഴുന്നള്ളത്ത്, കൈകൊട്ടിക്കളി, ഗാനമേള, വള്ളംകളി, തിരുവാതിരകളി തുടങ്ങിയ കലാവിരുന്നുകളും നിറപകിട്ടേകിയ മഞ്ച് ഓണം അതീവ ഹൃദ്യമായി. അഞ്ഞൂറിലേറെ പേര് പരിപാടികളില്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍