സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ഗാനങ്ങളുമായി ഗാനനിശ സെപ്റ്റംബര്‍ 27 ന്
Wednesday, September 24, 2014 6:12 AM IST
ന്യൂജേഴ്സി: ഇരുപതാം നൂറ്റാണ്ടില്‍ (1883-1945) ജീവിച്ചിരുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശി ജീവിത പ്രതിസന്ധികളോട് മല്ലിടവെ, പരിശുദ്ധാത്മാവിന്റെ പ്രേരണയില്‍ എഴുതിയ ഗാനങ്ങള്‍ കോര്‍ത്തൊരു ഗാനവിരുന്നൊരുങ്ങുന്നു.

മാര്‍ത്തോമാസഭ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസിലെ, സൌത്ത് ഈസ്റ് റീജിയനില്‍ നിന്നുള്ള എട്ട് ഗായകസംഘങ്ങള്‍ സെപ്റ്റംബര്‍ 27ന് (ശനി) ന്യൂജേഴ്സി മാര്‍ത്തോമ ചര്‍ച്ചില്‍ (790 ഞ 10 ംല, ഞമിറീഹുവ, ചഖ 07869) വൈകുന്നേരം അഞ്ചിന് ഒത്തുചേര്‍ന്നാണ് ഗാനനിശയൊരുക്കുന്നത്. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് ഈ ഗാനനിശയിലെ മുഖ്യാതിഥിയായിരിക്കും. ഡയോസിഷന്‍ ഡിഎസ്എംസി വൈസ് പ്രസിഡന്റ് റവ. സാം ടി. പണിക്കര്‍ ആശംസാ പ്രസംഗം നടത്തും.

ന്യൂജേഴ്സി മാര്‍ത്തോമ ഗായകസംഘം ആതിഥേയത്വം വഹിക്കുന്ന ഗാന നിശയിലും തുടര്‍ന്നുള്ള സ്നേഹവിരുന്നിലും എല്ലാവരും പങ്കുചേരണമെന്ന് സംഘാടകരായ റവ. ജേക്കബ് വര്‍ഗീസ് (പ്രസിഡന്റ്), എലിസബത്ത് ജോര്‍ജ് സെക്രട്ടറി, സൂസന്‍ അലക്സാണ്ടര്‍, സാമന്ത ജോര്‍ജ് (ക്വയര്‍ കോ ഓര്‍ഡിനേറ്റേഴ്സ്), ശോശാമ്മ ഏബ്രഹാം, ലീന്‍ ബെന്നി, ട്രഷറര്‍ ബിജു വര്‍ഗീസ്, കമ്മിറ്റിയംഗങ്ങളായ ബാബു വര്‍ഗീസ്, ഷാഫി വര്‍ഗീസ്, പ്രകാശ് തോമസ്, റജി ജോര്‍ജ് എന്നിവര്‍ എല്ലാവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: 973 328 7386.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍