യുഎന്‍ ജനറല്‍ അസംബ്ളിയില്‍ ബോളിവുഡ് താരം തിളങ്ങി
Wednesday, September 24, 2014 6:06 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 22ന് നടന്ന യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ളിയില്‍ ഇന്ത്യന്‍ ബോളിവുഡ് താരം കാജോളിന്റെ പ്രസംഗം പാടവം അംഗങ്ങള്‍ ശരിക്കും ആസ്വദിച്ചു.

അഭിനയത്തില്‍ മാത്രമല്ല പ്രസംഗത്തിനും താന്‍ പുറകിലല്ല എന്ന് വ്യക്തമാക്കും വിധമായിരുന്നു പ്രസംഗം. 'ശിശുക്കളുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം' എന്ന വിഷയം ബോളിവുഡ് താരം അവതരിപ്പിച്ചത്.

ചുവപ്പും വെളളയും കലര്‍ന്ന സാരിയാണ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുമ്പോള്‍ താരം ധരിച്ചിരുന്നത്.

ഗര്‍ഭസ്ഥ ശിശുക്കളുടേയും ജനിച്ചു വീണ കുഞ്ഞിന്റേയും ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഹാന്‍ഡ് വാഷിനുളള പ്രാധാന്യത്തെ ചൂണ്ടിക്കാണിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ നിരത്തിയാണ് കാജോള്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍