ഫോക്കസ് സംഘടനയുടെ ഓണ്‍ലൈന്‍ മാഗസിന്‍ പ്രസിദ്ധീകരണം ആരംഭിച്ചു
Wednesday, September 24, 2014 6:05 AM IST
ഡാളസ്: 1990 ല്‍ ലണ്ടന്‍ കേന്ദ്രമാക്കി മാര്‍ത്തോമ സഭാംഗങ്ങള്‍ ആരംഭിച്ച ഫോക്കസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ മാഗസിന്‍ ഫോക്കസ് എന്ന പേരില്‍ പ്രസിദ്ധീകരണം പുരോഗമിക്കുന്നു.

മാര്‍ത്തോമ സഭയിലെ പുത്തന്‍ തലമുറക്ക് സഭയുടെ ആചാരങ്ങളേയും വിശ്വാസങ്ങളേയും ലിറ്റര്‍ജിയേയും കുറിച്ചു അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഫോക്കസ് മാഗസിന്‍ പ്രസിദ്ധീകരണം ആരംഭിച്ചത്. മൂന്ന് മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന ഫോക്കസ് മാഗസിന്‍ ഓണ്‍ലൈനില്‍ ലഭ്യമാകും.

പ്രവാസി മാര്‍ത്തോമ സഭാംഗങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും ആശയവിനിമയം നടത്തുന്നതിനും ഫോക്കസ് ഓണ്‍ലൈന്‍ മാഗസിന്‍ ഫേസ് ബുക്കില്‍ ഒരു പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ആയിരത്തില്‍പരം അംഗങ്ങള്‍ ഇതിനകം ഈ ഗ്രൂപ്പില്‍ ചേര്‍ന്നതായി ഭാരവാഹികള്‍ അറിയിച്ചു.

നവീകരണ പ്രസ്ഥാനത്തിലൂടെ രൂപീകൃതമായ മാര്‍ത്തോമ സഭ ഒന്നുമില്ലായ്മയില്‍ നിന്നാരംഭിച്ച് ഇന്ന് ലോകത്തിന്റെ അഞ്ചു വന്‍ കരകളിലും പടര്‍ന്ന് പന്തലിച്ചപ്പോള്‍ പൂര്‍വപിതാക്കന്മാര്‍ ഉയര്‍ത്തിപിടിച്ച സനാതന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രായോഗിക തലത്തിലെത്തിക്കുന്നതിനും യുവാക്കളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫോക്കസ് മാഗസിന്റെ വിജയത്തിനായി ഏവരുടേയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ംംം.ശൌല.രീാ/റശമുീൃമ.ളീരൌ , ംംം.രൃെശയശറ.രീാ/റശമുീൃമ.ളീരൌ.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍