ഒര്‍ലാന്റോയില്‍ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് വമ്പിച്ച സ്വീകരണം
Wednesday, September 24, 2014 4:38 AM IST
ഫ്ളോറിഡ: ഓര്‍ലാന്റോ സെന്റ് മേരീസ് ഓത്തഡോക്സ് ദേവാലയ കൂദാശയോടനുബന്ധിച്ച് വ്യാഴാഴ്ച 12.30നു ഒര്‍ലാന്റൊയിലെത്തുന്ന മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും.

വൈകിട്ട് അഞ്ചിന് പരിശുദ്ധ കാതോലിക്കാ ബാവായെയും, ഭദ്രാസനാദ്ധ്യക്ഷന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായെയും ദേവാലയത്തിലേക്ക് സ്വികരിച്ചാനയിക്കും. വൈകിട്ട് ആറിന് സന്ധ്യാ നമസ്കാരത്തോടെ കൂദാശയുടെ ഒന്നാം ഭാഗം പൂര്‍ത്തിയാക്കും.

സെപ്റ്റംബര്‍ 25 വ്യാഴാഴ്ച രാവിലെ ഏഴിന് പ്രഭാതനമസ്കാരത്തെ തുടര്‍ന്ന് കൂദാശയുടെ രണ്ടാം ഭാഗവും, വി. കുര്‍ബ്ബാനയും നടക്കും. ദേവാലയത്തിന്റെ താക്കോല്‍ ഇടവക ട്രസ്റി കുര്യന്‍ സഖറിയ മലങ്കരസഭയുടെ പരമാദ്ധ്യക്ഷ പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് സമപ്പിക്കും.

തുടര്‍ന്ന് നടക്കുന്ന വിരുന്നില്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. സഭാ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ്, വൈദികര്‍, മലങ്കര സഭാ മാനേജിഗ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ഇതോടെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രസനത്തില്പ്പെട്ട ഫ്ളോറിഡയിലെ ഒര്‍ലാന്റോ നഗര ഹൃദയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ മലങ്കര സഭക്ക് പുതിയൊരു ദേവാലയം സ്വന്തമാകും. നഗരപാശ്ചാത്തലത്തിന്റെ മനോഹാരിതയില്‍ ഏകദേശം 78 സെന്റിലാണ് മനോഹരമായ ദേവാലയവും, ഓഡിറ്റോറിയവും സ്ഥിതി ചെയ്യുന്നത്

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 678 342 0246 , അലക്സ് അലക്സാണ്ടര്‍ (കൂദാശാ കമ്മിറ്റി കണ്‍വീനര്‍) 417 299 8136.