ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷന്‍
Wednesday, September 24, 2014 4:37 AM IST
ടൊറൊന്റോ: സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ഈസ്റ്- വെസ്റ് റീജിയനുകളുടെ വാര്‍ഷിക ധ്യാനമായ അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 11 മുതല്‍ 13 വരെ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കും. ഓക്വില്ലില്‍ ബ്രിസ്റല്‍ സര്‍ക്കിളിലെ മീറ്റിംഗ് ഹൌസിലാണ് അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തുന്നതെന്ന് വികാരി റവ. ഡോ. ജോസ് കല്ലുവേലില്‍ അറിയിച്ചു.

ഒക്ടോബര്‍ 11-ന് ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറ് വരെയും, 12-ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടര മുതല്‍ വൈകിട്ട് എട്ടരവരെയും, 13-ന് തിങ്കളാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ച് വരെയുമാണ് കണ്‍വന്‍ഷന്‍.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള ധ്യാനവും ഇവിടെ വെച്ച് ഒക്ടോബര്‍ 11 മുതല്‍ 13 വരെയും നടക്കും. ഫാ. സോജി ഓലിക്കല്‍ (യു.കെ), ഫാ. ഹാന്‍സു പാര്‍ക്ക് (കാനഡ), ബ്രദര്‍ ടോബി മണിമലേത്ത് (യു എസ്) എന്നിവര്‍ ഈ ധ്യാനം നയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 416 701 9996 (ഈസ്റ് മേഖല), 905 499 1461 (വെസ്റ് മേഖല) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. മിഷന്‍ വെബ്സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്. ംംം.വീാെേേമാശശീിൈ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം