ഡാളസ് കേരള അസോസിയേഷന്‍ വാര്‍ഷിക പിക്ക്നിക്കും സ്പോട്സും സെപ്റ്റംബര്‍ 27ന്
Tuesday, September 23, 2014 7:44 AM IST
ഡാളസ് : കേരള അസോസിയേഷന്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള പിക്ക്നിക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 27 ന് (ശനി) കേരള അസോസിയേഷന്‍ ഓഫ് ഡാളസ് കമ്യൂണിറ്റി സെന്ററില്‍ നടക്കും (3821 ആൃീമറംമ്യ ആഹ്റ ഏമൃഹമിറ, ഠത 75043). രാവിലെ പത്തുമുതലാണ് പിക്നിക്ക്.

പ്രായമായവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും മാനസിക ഉല്ലാസത്തിനായി വിവിധ പരിപാടികള്‍ പിക്ക്നിക്കിനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്. ബാര്‍ബിക്യൂ, ഹോട്ട്ഡോഗ്, കപ്പപുഴക്ക്, കാന്താരിസമ്മന്തി, സംഭാരം തുടങ്ങിയ കേരളീയ ഭക്ഷ്യവിഭവങ്ങളും തയാറാക്കിയിട്ടുള്ളതായി ഭാരാവാഹികള്‍ പറഞ്ഞു.

പിക്നിക്കിന്റെ ഭാഗമായി സ്പോട്സും വിനോദമ മത്സരങ്ങളും സംഘടിപ്പിച്ച് വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വിതരണം ചെയ്യും.

ഡാളസ്ഫോര്‍ട്ട് വര്‍ത്തിലെ മലയാളി സമൂഹത്തിനായി സംഘടിപ്പിക്കുന്ന പിക്ക്നിക്കില്‍ എല്ലാവരും വന്നു സംബന്ധിക്കണമെന്ന് പിക്നിക്ക് റിക്രിയേഷന്‍ ഡയറക്ടര്‍ മാത്യൂ ടി. നൈനാന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യൂ ടി. നൈനാന്‍ (റിക്രിയേഷന്‍ ഡയറക്ടര്‍) 214 478 6543, റോയ് കൊടുവത്ത് (സെക്രട്ടറി) 9725697165.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍