കുവൈറ്റ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്റ്സ് പുതിയ ഷോറൂം ഉദ്ഘാടനം 25ന്
Tuesday, September 23, 2014 4:48 AM IST
കുവൈറ്റ് സിറ്റി: അത്യാധുനിക സ്വര്‍ണ വജ്രാഭരണ കളക്ഷനുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്റ്സ് കുവൈറ്റിലെ ഫഹഹീലില്‍ പുതിയ ഷോറൂം ആരംഭിക്കുന്നു.

ഫഹാഹീല്‍ -മക്ക സ്ട്രീറ്റിലെ എന്‍ബികെ ബില്‍ഡിംഗില്‍ സെപ്റ്റംബര്‍ 25ന് (വ്യാഴം) നടക്കുന്ന ചടങ്ങില്‍ പ്രമുഖ ബോളിവുഡ് സിനിമാതാരം കരീന കപൂര്‍ ജുവലറിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

400 കുവൈറ്റ് ദിനാറിനു മുകളില്‍ നടത്തുന്ന ഓരോ പര്‍ച്ചേസിനും ഒരു ഗ്രാം തൂക്കം വരുന്ന സ്വര്‍ണ നാണയവും 250 കുവൈറ്റ് ദിനാറിന് മുകളില്‍ നടത്തുന്ന പര്‍ച്ചേസിന് ഓരോ സ്വര്‍ണനാണയവും മലബാര്‍ ഗോള്‍ഡ് ഉദ്ഘാടന ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല ഏറ്റവും മുന്തിയ ഫാഷനിലുള്ള ആഭരണശേഖരവും ജുവലറിയില്‍ തയാറിക്കിയിട്ടുണ്െടന്ന് മലബാര്‍ ഗോള്‍ഡ് സ്ഥാപന മേധാവികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 26ന് (വെള്ളി) മലബാര്‍ ഗോള്‍ഡ് സ്ഥാപനത്തിന്റെ 21-ാമത് വാര്‍ഷികം ആഘോഷിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍