കടല്‍ തീരത്ത് മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയത് വിവാദമാകുന്നു
Tuesday, September 23, 2014 4:47 AM IST
കുവൈറ്റ് : കുവൈറ്റിലെ കടല്‍ തീരത്ത് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട കാരണം കൊണ്ടല്ലെന്ന് മന്ത്രാലയം അറിയിച്ചു.

പാലം നിര്‍മാണവുമായി ബന്ധപ്പെട്ടാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പരിസ്ഥിതി സംരക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുവാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍