ഹജ്ജിനെത്തിയ കോട്ടയം സ്വദേശി മക്കയില്‍ മരിച്ചു
Tuesday, September 23, 2014 4:46 AM IST
ദമാം: ഇന്ത്യന്‍ ഹജ്ജ് സംഘത്തോടൊപ്പം എത്തിയ കോട്ടയത്തിനടുത്ത് ഏറ്റുമാനൂര്‍ ചെറിയാന്‍ റോഡില്‍ തൌഫീഖ് മന്‍സിലില്‍ ഡോ. പി.എസ് അബ്ദുള്‍ ഹമീദാണ് മരിച്ചത്.

മൃഗസംരക്ഷണ വകുപ്പിലെ റിട്ട. ജോയിന്റ് ഡയറക്ടറായ ഇദ്ദേഹത്തെ ന്യൂമോണിയ ബാധിച്ചതിനെതുടര്‍ന്ന് മക്ക കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ 10 ഓടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ സബിതയുമൊത്ത് കഴിഞ്ഞ സെപ്റ്റംബര്‍ 16നാണ് മക്കയില്‍ എത്തിയത്. മയ്യത്ത് ഉച്ചയോടെ മക്കയില്‍ ഖബറടക്കി.

സജിത, സജ്ന (ഇരുവരും കെ.എസ്എഫ്ഇ) അഡ്വ. രഹ്ന എന്നിവര്‍ മക്കളും അബ്ദുള്‍ റഹ്മാന്‍, (യൂണിവേഴ്സിറ്റി തിരുവനന്തപുരം,) ഡോ. റഷീദ് (സയന്റിസ്റ്) അഡ്വ. നജ്മുദ്ദീന്‍ (മീഡിയ ഓപ്പറേഷന്‍ മാനേജര്‍ ലുലു ഹൈപ്പര്‍ അല്‍ഖോബാര്‍) എന്നിവര്‍ മരുമക്കളുമാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം