എന്‍ ക്ളെക്സ് ക്ളാസ് പിയാനോയില്‍ ഉദ്ഘാടനം ചെയ്തു
Tuesday, September 23, 2014 3:55 AM IST
ഫിലാഡല്‍ഫിയ: പിയാനോയുടെ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്‍ഗനൈസേഷന്‍) ആഭിമുഖ്യത്തിലുള്ള എന്‍ ക്ളെക്സ് (ചഇഘഋത) ക്ളാസുകള്‍ പിയാനോ പ്രസിഡന്റ് മേരി ഏബ്രാഹം ഉദ്ഘാടനം ചെയ്തു. ടെസ്റ് ടേക്കിങ്ങ് സ്കില്‍സിനെക്കുറിച്ച് ബ്രിജിറ്റ് വിന്‍സന്റ് ആദ്യ ക്ളാസെടുത്തു.

പിയാനോ ആറു മാസത്തേക്ക് നടത്തുന്ന എന്‍ ക്ളെക്സ് ക്ളാസിന്റെ പ്രോഗ്രാം ഓവര്‍ വ} എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍ സോഫി നടവയല്‍ വിശദീകരിച്ചു. സൂസന്‍ സാബൂ ക്ളാസ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. ലൈലാ മാത്യു, വല്‍സാ തട്ടാര്‍കുന്നേല്‍, മറിയാമ്മ ഏബ്രാഹം എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സാണ്.

മാസം തോറും ആദ്യ ഞായറാഴ്ച്ചകളിലും അവസാന ഞായറാഴ്ച്ചകളിലും രണ്ടു മണിക്കൂര്‍ വീതം ആറു മാസത്തെ കോച്ചിങ്ങ് ക്ളാസാണുണ്ടാവുക. പീഡിയാട്രിക്, മെഡിക്കല്‍, സര്‍ജിക്കല്‍, മറ്റേണിറ്റി, സൈക്കാട്രി, ഫാര്‍മസി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ നേഴ്സ് പ്രാക്ടീഷണര്‍മാരും നേഴ്സ് മാനേജര്‍മാരുമാണ് ക്ളാസ് എടുക്കുന്നത്്. ഇന്ത്യാ ഹെരിറ്റേജ് സെന്റര്‍, 5858, കാസ്റര്‍ അവന്യൂ, ഫിലാഡല്‍ഫിയ 19149 എന്നാണ് ക്ളാസ്വേദിയുടെ മേല്‍വിലാസം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  പ്രസിഡന്റ് മേരി ഏബ്രാഹം, മുെമയൃമവമാ@്യമവീീ.രീാ 610 850 2246, എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍ സോഫി നടവയല്‍, ീുവ്യ1965@വീാമശഹ.രീാ 215 494 6753.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍