കലാവേദി സംഗീതനൃത്തമത്സരങ്ങള്‍ ഒക്ടോബര്‍ 11 ന്
Tuesday, September 23, 2014 3:54 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി യുവതലമുറയിലെ ഏറ്റവും മികച്ച കലാപ്രതിഭകളെ കണ്െടത്തുന്നതിനായി കലാവേദി നടത്തുന്ന സംഗീത നൃത്തമത്സരങ്ങള്‍ ഒക്ടോബര്‍ 11 ന്, ശനിയാഴ്ച ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. 1001 ഡോളറും പ്രശംസാഫലകവും അടങ്ങുന്ന കലാവേദി ഗോള്‍ഡണ്‍ അവാര്‍ഡാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്.

വര്‍ധിച്ച ജനപ്രീതി പരിഗണിച്ച് മത്സരത്തില്‍ ചേരുവാനുള്ള അവസരം ഒക്ടോബര്‍ നാലാം തീയതിവരെ നീട്ടിയിട്ടുണ്ട്. കലാവേദി ഓണ്‍ലൈന്‍ .കോം എന്ന വെബ്സൈറ്റില്‍ നിന്നും രജിസ്ട്രേഷന്‍ ഫോം ഡൌെണ്‍ ലോഡ് ചെയാവുന്നതാണ്. ഒക്ടോബര്‍ 25 ന് ശനിയാഴ്ച ന്യൂയോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന കലോത്സവത്തില്‍ പ്രശസ്തരായ കലാകാരന്മാരുടെ സാനിധ്യത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

പ്രശസ്ത കവിയും, എഴുത്തുകാരനും, മലയാള സര്‍വകലാശാല വൈസ് ചാന്‍സിലറുമായ കെ. ജയകുമാര്‍ ഒക്ടോബര്‍ 25ന് കലോത്സവ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ആദ്യം ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്കായിരിക്കും മുന്‍ഗണന. എല്ലാ സഹൃദയരെയും കലോത്സവ പരിപാടികളിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം