അബുദാബി വൈഎംസിഎ 'ഓണാഘോഷം 2014' സംഘടിപ്പിച്ചു
Monday, September 22, 2014 6:08 AM IST
അബുദാബി: വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം 2014 അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഹാളില്‍ ആഘോഷിച്ചു. ഡോ. മാത്യൂസ് മോര്‍ ഇവാനിയോസ് മെത്രാപോലീത്ത പൊന്നോണം 2014 ഉദ്ഘാടനം നിര്‍വഹിച്ചു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി റവ. ഫാ. എം.സി മത്തായി, സെന്റ് സ്റീഫന്‍സ് സുറിയാനി ഓര്‍ത്തഡോക്സ് പള്ളി വികാരി റവ. ഫാ. ജിബി വര്‍ഗീസ്, ക്നാനായ ഇടവകയുടെ റവ. ഫാ. ജോസഫ് സ്കറിയ എന്നിവര്‍ പങ്കെടുത്തു.

അത്തപൂവിടല്‍, വിവിധയിനം മത്സരങ്ങള്‍, ഗാനമേള, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടന്നു.

ആഘോഷങ്ങള്‍ക്ക് വൈഎംസിഎ പ്രസിഡന്റ് എ.ജെ ജോയിക്കുട്ടി, സെക്രട്ടറി ബേസില്‍ വര്‍ഗീസ്, ട്രഷററ് വര്‍ഗീസ് ബിനു തോമസ്, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ഷാജി ഏബ്രഹാം, ടി.കെ ബോബന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള