സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ആദ്യ സ്പോണ്‍സറുടെ അടുക്കല്‍ രണ്ടുവര്‍ഷം പുര്‍ത്തിയാവണമെന്ന വ്യവസ്ഥ റദ്ദു ചെയ്തു
Monday, September 22, 2014 6:08 AM IST
ദമാം: സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ആദ്യ സ്പോണ്‍സറുടെ കീഴില്‍ തൊഴിലാളി രണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കണമെന്ന വ്യവസ്ഥ സൌദി തൊഴില്‍ മന്ത്രാലയം റദ്ദു ചെയ്തു. വ്യക്തിയോ സ്ഥാപനമോ ആയ സ്പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള തൊഴിലാളികള്‍ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാവണമെന്ന വ്യവസ്ഥയുണ്ടാവില്ലന്ന് സൌദി തൊഴില്‍ മന്ത്രാലയത്തെ ഉദ്ദരിച്ച് പ്രമുഖ പ്രാദേശിക അല്‍ഉഖാദ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആദ്യ സ്പോണ്‍സറിന്ന് കീഴില്‍ തൊഴിലാളി രണ്ട് വര്‍ഷം പുര്‍ത്തിയായിരിക്കണമെന്ന വ്യവസ്ഥ മുലം പല തൊഴിലാളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രായാസങ്ങള്‍ നേരിട്ടിരുന്നു.

നിതാഖാത്ത് വ്യവസ്ഥക്ക് അനുസൃതമായി തൊഴില്‍ നിയമത്തിലെ 81 വകുപ്പിനെ അടിസ്ഥാനമാക്കി തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് മുന്ന് ഘട്ടങ്ങളില്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അവകാശമുണ്ടായിരിക്കും.

സ്ഥാപനം ചുവപ്പിലാണങ്കില്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ തൊഴിലാളിക്ക് സേവനം മാറ്റം സാധ്യമാണന്നവ്യവസഥ നിലവിലുണ്ട്. തൊഴിലാളിയുടെ ഇഖാമ കാലവധി തീര്‍ന്ന്് ഒരുമാസം കഴിഞ്ഞു പുതുക്കാന്‍ തയാറാവാത്ത സ്പോണ്‍സറില്‍ നിന്നും അനുമതിയില്ലാതെ സ്പോണ്‍സര്‍ഷിപ്പ് മാറാവുന്നതാണ്. പുതിയ വീസയിലെത്തി മുന്ന് മാസം കഴിഞ്ഞും ഇഖാമ നല്‍കാന്‍ തയാറാവാത്ത സ്പോണ്‍സറുടെ കീഴില്‍ തുടരാന്‍ തൊഴിലാളിയെ നിര്‍ബന്ധിക്കാന്‍ വ്യവസ്ഥയില്ലാത്തതും സ്പോണ്‍സറുടെ അനുവാദമില്ലാതെ തന്നെ മറ്റ് സ്പോണ്‍സറിലേക്ക് മാറാവുന്നതുമാണന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ ഉത്തരവിറക്കിയിട്ടുണ്ട്. മുന്നാ മാസം ശമ്പളം വൈകിപ്പിക്കുന്ന സ്പോണ്‍സറെ ഒഴിവാക്കി പുതിയ സ്പോണ്‍സറെ തേടാന്‍ തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കുമെന്നും തൊഴില്‍ മന്ത്രാലയം അടുത്തിടെ ഉത്തരവിറക്കിയിരുന്നു.

കുറഞ്ഞ പച്ചയില്‍ നിന്നും സുരക്ഷിതമായ പച്ചയിലേക്കോ, എക്സലന്റിലേക്കോ മാറാന്‍ തൊഴില്‍ ദാതാവിന്റെ സമ്മതം ആവശ്യമില്ലങ്കിലും ഇതിനു കരാര്‍ കാലവധി പൂര്‍ത്തിയാവണമെന്ന നിബന്ദനയുണ്ടായിരിക്കും. തൊഴില്‍ കരാറിന്റെ കാലാവധിയുടെ കാര്യത്തില്‍ വിത്യാസം വരുകയാണങ്കില്‍ തൊഴില്‍ പെര്‍മിറ്റാണ് പരിഗണിക്കുക.

തൊഴിലാളി പുതുതായെത്തി മുന്ന് മാസം തികയുകയും സ്പോണ്‍സര്‍ നിതാഖാത്ത് വ്യവസ്ഥപ്രകാരവും മറ്റും സ്പോണ്‍സറിന് തൊഴില്‍ പെര്‍മിറ്റ് നല്‍കാന്‍ കഴിയാതെ വരുകയും മറ്റൊരു യോഗ്യനായ സ്പോണ്‍സറെ കണ്െടത്തൊന്‍ കഴിയാതെ വരുകയും ചെയ്താല്‍ തൊഴിലാളികളെ വാടക വ്യവസ്ഥയില്‍ നല്‍കുന്ന ഏതെങ്കിലും അംഗീകൃത റിക്രൂട്ടിംഗ് കമ്പനിയിലേക്കോ അല്ലങ്കില്‍ അംഗീകൃ റിക്രൂട്ടിംഗ് ഓഫീസിലേക്കോ തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാവുന്നതാണ്. മേല്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് പുതിയ തൊഴിലാളിക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാതെ വരുന്ന പക്ഷം ംംം.ംമളശറ.രീാ.മെ എന്ന തൊഴില്‍ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റു തൊഴിലുടമകള്‍ക്ക് തൊഴിലാളിയെ പ്രയോചനപ്പെടുത്തുന്നതിനുവേണ്ടിയാണ് വിദേശ തൊഴിലാളിയുടെ ടാറ്റാ ബാങ്കിലേക്ക് ഈ വിവരം നല്‍കേണ്ടത്.

പുതിയ സ്പോണ്‍സറുടെ പക്കലേക്ക് മാറി തൊഴില്‍ ലഭ്യമല്ലങ്കില്‍ പുതിയ സ്പോണ്‍സര്‍ യോഗ്യനല്ലന്ന കണക്കാക്കപ്പെടുകയും തൊഴിലാളിക്ക് അവന്റെ പ്രതിഫലവും നഷ്ട പരിഹാരവും തേടാന്‍ അവകാശ മുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മേല്‍ പറഞ്ഞ ഘട്ടങ്ങളില്‍ തൊഴിലാളിയുടെ സേവനമാറ്റം നടത്തുമ്പോഴും പഴയ സ്പോണ്‍സറില്‍ നിന്നും പുതിയ സ്പോണ്‍സറില്‍ നിന്നുമല്ലാം തൊഴിലാളിയുടെ അവകാശങ്ങള്‍ വകവച്ചു നേടാന്‍ തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കും

പുതിയ തൊഴിലുടമയിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറുന്നത് വരെയുള്ള കാലഘട്ടങ്ങളില്‍ തൊഴിലാളിക്ക് ലഭിക്കേണ്ട ശമ്പളവും മറ്റ് അവകാശങ്ങളും നല്‍കാന്‍ പഴയ സ്പോണ്സര്‍ ബാധ്യസ്ഥനാണ് ഇതിന് ആവശ്യമെങ്കില്‍ തൊഴില്‍ തര്‍ക്ക പരിഹാര സമിതിയെ തൊഴിലാളിക്ക്് സമീപിക്കാവുന്നതാണ്. പുതിയ തൊഴിലുടമയിലേക്ക് മാറുന്ന ഘട്ടത്തില്‍ പുതിയ തൊഴില്‍ കരാര്‍ ഉണ്ടാക്കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം