കെഫാക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Monday, September 22, 2014 6:05 AM IST
കുവൈറ്റ്: കെഫാക് 2014-15 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്‍മിയ പ്രെെവറ്റ് എഡുക്കേഷന്‍ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസിഡന്റ് അബ്ദുള്ള ഖാദിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍സെക്രട്ടറി വി.എസ് നജീബ് കഴിഞ്ഞവര്‍ഷത്തെ കെഫാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

പുതിയ ഭാരവാഹികളായി അബ്ദുള്ള ഖാദിരി (പ്രസിഡന്റ്), വി.എസ് നജീബ് (ജനറല്‍ സെക്രട്ടറി), ജെസ്വിന്‍ (ട്രഷറര്‍) റോബര്‍ട്ട്, സഫറുള്ള, അബ്ദുള്‍ റഹ്മാന്‍ (വൈസ് പ്രസിഡന്റുമാര്‍), പ്രദീപ്, ഷബീര്‍, റബീഷ് (സെക്രട്ടറിമാര്‍) ജോര്‍ജ് (ജോയിന്റ് ട്രഷറര്‍), ഗുലാം (സ്പോര്‍ട്സ് സെക്രട്ടറി), ഷാഹുല്‍, മുനീര്‍ (ജോ. സ്പോര്‍ട്സ് സെക്രട്ടറിമാര്‍), ആഷിക് ഖാദിരി (അഡ്മിന്‍ സെക്രട്ടറി), നൌഷാദ്, ജസ്വിന്‍ (ജോ. അഡ്മിന്‍ സെക്രട്ടറിമാര്‍) സമിയുള്ള കെ.വി (മീഡിയ സെക്രട്ടറി) ഫൈസല്‍, മന്‍സൂര്‍ കുന്നത്തേരി (ജോ. മീഡിയ സെക്രട്ടറിമാര്‍), യാക്കൂബ് എലത്തൂര്‍ (പിആര്‍ഒ), സി.ഒ ജോണ്‍ (ഒഫീഷ്യല്‍ ഇന്‍ ചാര്‍ജ്) സിദ്ധിക്ക്, സുബൈര്‍ കലാം (വോളന്റിയര്‍ ഇന്‍ ചാര്‍ജ്) എന്നിവരേയും തെരഞ്ഞെടുത്തു. നജീബ് സ്വാഗതവും ഒ.കെ റസാക്ക് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍