ഡോക്ടേഴ്സ് ക്ളിനിക്കല്‍ ഫോറം ഓണം ആഘോഷിച്ചു
Monday, September 22, 2014 5:52 AM IST
റിയാദ്: റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴിലുള്ള ഡോക്ടേഴ്സ് ക്ളിനിക്കല്‍ ഫോറം വിപുലമായ പരിപാടികളോടെ ഓണാഷോഷം നടത്തി. പ്രസിഡന്റ് ഡോ. സാംസണ്‍ ഓണസന്ദേശം നല്‍കി. മാവേലി വേഷം കെട്ടിയ ഡോ. തോമസ് സദസിന്റെ പ്രശംസ പിടിച്ചു പറ്റി. കേരളത്തനിമയിലുള്ള വസ്ത്രമണിഞ്ഞ് ഓണപാട്ടും ഓണക്കളികളുമായി ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും സംഘടന ഒരുക്കിയിരുന്നു.

ഡേ. സുരേഷ്, ഡോ. ജോഷി ജോസഫ്, ഡോ. ജോസ്, ഡോ. എലിസബത്ത്, ഡാനി ജോസ്, ഡോ. സുല ജോസ്, ഡോ. സഫീര്‍, ഡോ. മുകുന്ദന്‍, ഡോ. റെജി, ഡോ. റീന സുരേഷ്, ഡോ. ജൂലിയ ഫാത്തിമ, ഡോ. നിഷ, ഡോ. ശ്രീവിദ്യ, ഡോ. ഭരതന്‍, ഡോ. സെബാസ്റ്യന്‍, ഡോ. ബാലകൃഷ്ണന്‍, ഡോ. ജോയ്, ഡോ. അഹമ്മദ് കബീര്‍, ഡോ. ഷാഹുല്‍ ഹമീദ്, ഡോ. അബ്ദുള്‍ അസീസ്, ഡോ. തമ്പി, ഡോ. സജിത്, ഡോ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. ഡോ. തമ്പാന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍