കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനം: ദശവല്‍സരാഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 26ന്
Monday, September 22, 2014 5:49 AM IST
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവകയിലെ യുവജനപ്രസ്ഥാനം പത്താമത് വാര്‍ഷികം ആഘോഷിക്കുന്നു. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 26 ന് (വെള്ളി) വൈകുന്നേരം ആറിന് അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ യുവജന പ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ. ഫാ. പി.വൈ. ജസന്‍ നിര്‍വഹിക്കും. മഹാഇടവക വികാരിയും യുവജനപ്രസ്ഥാനം യൂണിറ്റ് പ്രസിഡന്റുമായ റവ. ഫാ. രാജു തോമസ് അധ്യക്ഷത വഹിക്കും.

ദശവല്‍സരാഘോഷങ്ങളുടെ ഭാഗമായി മലങ്കര സുറിയാനി സഭയുടെ, കുവൈറ്റ് ഉള്‍പ്പെടുന്ന കോല്‍ക്കത്ത ഭദ്രാസനം നേതൃത്വം നല്‍കുന്ന 'ജീവന്‍ ജ്യോതി'യില്‍ ചേര്‍ന്നുകൊണ്ട് തെരുവുകുഞ്ഞുങ്ങളുടേയും കുഷ്ഠരോഗം മൂലം സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടുപോയവരുടെ മക്കളുടെയും പുനരധിവാസത്തിനു കൈത്താങ്ങല്‍ നല്‍കുന്ന പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍