സാഹിത്യ ശില്‍പ്പശാലയും വിദ്യാരംഭവും ഒക്ടോബര്‍ നാലിന്
Monday, September 22, 2014 5:48 AM IST
ഡാളസ്: കേരള ലിറ്റററി സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ നാലിന് (ശനി) ഗാര്‍ലന്റ് ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററില്‍ രാവിലെ 10 മുതല്‍ സാഹിത്യ ശില്‍പ്പശാലയും വിദ്യാരംഭവും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.

കെഎല്‍എസ് പ്രസിഡന്റ് ഏബ്രഹാം തെക്കേമുറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജോസന്‍ ജോര്‍ജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.പി. ചെറിയാന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി.വി. ജോര്‍ജ്, തോമസ് മാത്യു, സുരേഷ് കുറുപ്പ്, അനൂപ സഖറിയ, മീനു എലിസബത്ത്, പ്രിയ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

തൃശൂരില്‍ നടന്ന ലാനയുടെ ദേശീയ സമ്മേളനത്തില്‍ ഡാളസില്‍ നിന്നും പങ്കെടുത്ത പ്രതിനിധികളെ ദേശീയ സെക്രട്ടറി ജോസ് ഒച്ചാലില്‍ അഭിനന്ദിച്ചു.

ഒക്ടോബര്‍ നാലിന് (ശനി) നടക്കുന്ന സാഹിത്യ ശില്‍പ്പശാലയിലും വിദ്യാരംഭത്തിലും എല്ലാ പ്രവാസി മലയാളികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഏബ്രഹാം തെക്കേമുറി (പ്രസിഡന്റ്) : 469 222 5521, ജോസന്‍ ജോര്‍ജ് (സെക്രട്ടറി) 469 767 3208, പി.പി. ചെറിയാന്‍ (ട്രഷറര്‍) : 214 450 4107.

റിപ്പോര്‍ട്ട്: ഷാജി രാമപുരം