ഒഐസിസി മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
Monday, September 22, 2014 5:47 AM IST
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലുള്ള മലപ്പുറം ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജിഫിന്‍ അരീക്കോടിനെ വീണ്ടും ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു.

വെള്ളിയാഴ്ച വൈകുന്നേരം ബത്ഹയിലെ സഫാമക്കാ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വരണാധികാരികളായ സജി കായംകുളം, പ്രമോദ് പൂപ്പാല എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെപിസിസി നിര്‍ദ്ദേശപ്രകാരം ഗ്ളോബല്‍ കമ്മിറ്റി അംഗങ്ങളായ മജീദ് ചിങ്ങോലി, റസാഖ് പൂക്കോട്ടുംപാടം, ഇസ്മായില്‍ എരുമേലി എന്നിവര്‍ നിരീക്ഷകരായിരുന്നു.

ജിഫിന്‍ അരീക്കോടിന്റെ നേതൃത്വത്തിലുള്ള ഒരു പാനല്‍ മാത്രമാണ് തെരഞ്ഞെടുപ്പിനുണ്ടായിരുന്നത്. സലാം തെന്നലി, ഉമര്‍ മൂത്തേടം എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. സക്കീര്‍ ധാനത്ത്, ഷാഫി കൊടിഞ്ഞി, അമീര്‍ പട്ടണത്ത് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരും ജംഷാദ് തുവൂര്‍ ട്രഷററുമാണ്. സബീര്‍ മങ്കട (ജോ. ട്രഷറര്‍), വിനേഷ് ഒതായി, മുത്തു തിരൂരങ്ങാടി, റിയാസ് വണ്ടൂര്‍, ബനൂജ് പുലത്ത്, അനില്‍ പൂക്കോട്ടുംപാടം, അനു അന്‍വര്‍ താമരത്ത്, സൈനുദ്ദീന്‍ വെട്ടത്തൂര്‍ (സെക്രട്ടറിമാര്‍), വഹീദ് വാഴക്കാട്, അബ്ദുറഹിമാന്‍ മേച്ചയില്‍ (ജീവകാരുണ്യ കണ്‍വീനര്‍), അന്‍വര്‍ എടവണ്ണപാറ (മീഡിയ കണ്‍വീനര്‍), ഷാജഹാന്‍ എടക്കര ആര്‍ട്സ് ചെയര്‍മാന്‍, ഷംസു കളക്കര ആര്‍ട്സ് കണ്‍വീനര്‍, അഷ്റഫ് പൂക്കോട്ടുംപാടം, സലീം കോട്ടക്കല്‍ (സ്പോര്‍ട്സ് കണ്‍വീനര്‍മാര്‍), കരീം മഞ്ചേരി (സൈബര്‍ വിംഗ് കണ്‍.) തുടങ്ങിയവരെ വിവിധ വിഭാഗങ്ങളുടെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ജില്ലാ നിര്‍വാഹക സമിതിയിലേക്ക് ഷമീര്‍ വണ്ടൂര്‍, അലി ഹാഫ്മൂണ്‍, ഷംസു മാളിയേക്കല്‍, കുഞ്ഞലവി തവനൂര്‍, ഷാനവാസ്, നാസര്‍ കാപ്പ്, അലവി സഫാമക്ക, അന്‍സാര്‍ വാഴക്കാട്, ഷാനവാസ് ഒതായ്, അഷ്റഫ് തേവശ്ശേരി, അബ്ദു പാണ്ടിക്കാട്, ഷാഫി നിലമ്പൂര്‍, ഭാസ്കരന്‍ മഞ്ചേരി, അഫ്സര്‍ ചെറുമുക്ക്, സലീം തിരൂരങ്ങാടി, ഷാജി ചുങ്കത്തറ, അബൂബക്കര്‍ ബ്രമരത്ത്, ഭാസ്കരന്‍ തൂത, ഫൈസല്‍ ഒതായ്, അസ്ലം പെരിന്തല്‍മണ്ണ, പര്‍വിന്‍ നിലമ്പൂര്‍, ശുക്കൂര്‍ മഞ്ചേരി, റഷീദലി, റഫീഖ്, ഹക്കീം ആനമങ്ങാട്, അസൈന്‍ വണ്ടൂര്‍, അബൂബക്കര്‍ വഴിക്കടവ്, അന്‍സാര്‍ മാലിക്ക് പൊന്നാനി, സഹീര്‍ ഇ.പി എന്നിവരെ തെരഞ്ഞെടുത്തു. റസാഖ് പൂക്കോട്ടുംപാടം, അബ്ദുള്ള വല്ലാഞ്ചിറ, സലീം കളക്കര, നൌഫല്‍ പാലക്കാടന്‍, ബാവ തിരൂരങ്ങാടി, സലീം വാഴക്കാട്, സിദ്ദീഖ് കല്ലൂപറമ്പന്‍, ഷൌക്കത്ത് മഞ്ചേരി, മുസ്തഫ പാണ്ടിക്കാട്, ഫിറോസ് നിലമ്പൂര്‍, അബൂട്ടി വെട്ടുപാറ, വാവ വെന്നിയൂര്‍ എന്നിവരെ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ കൌണ്‍സിലിലേക്കും ജില്ലാ ഉപദേശകസമിതിയിലേക്ക് എം.എന്‍ ഹുസൈന്‍ ഹാജി, കെ.വി ഇഖ്ബാല്‍, തോമസ് വഴിക്കടവ്, നാസര്‍ പ്യാരി എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍