ഡിട്രോയിറ്റ് ഈഗിള്‍സ് വോളി ബോള്‍ ക്ളബിന്റെ ഫണ്ട് റെയിസിംഗ് പ്രോഗ്രാം ഒക്ടോബര്‍ 18 ന്
Monday, September 22, 2014 4:12 AM IST
ഡിട്രോയിറ്റ്: തൊണ്ണൂറുകളില്‍ ആരംഭിച്ച മിഷിഗണിലെ വോളി ബോള്‍ കളിക്കാരുടെ കൂട്ടായ്മയായ ഡിട്രോയിറ്റ് ഈഗിള്‍സ് സ്പോര്‍ട്സ് ക്ളബ്ബിന്റെ ധനശേഖരാണാര്‍ത്ഥം 2014 ഒക്ടോബര്‍ 18 ആം തീയതി സ്റ്റേജ് ഷോ നടത്തുവാന്‍ തീരുമാനിച്ചു. ശരത്, കിഷോര്‍ എന്നിവരുടെ നേതൃത്വത്തില്‍ 'ഇതാട അളിയാ പെരുനാള്‍' എന്നാ ഹാസ്യ സ്റ്റേജ് ഷോ, മിഷിഗണിലെ ബര്‍മിംഗ്ഹാമിലുള്ള സീഹോം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് നടത്തപെടുന്നത്.

വളര്‍ന്നു വരുന്ന യുവ തലമുറയെ വോളി ബോള്‍ കളിയിലേക്ക് ആകര്‍ഷിക്കുന്നതിനും കളിക്കാര്‍ക്ക് ആവശ്യമായ സ്പോര്‍ട്സ് ഗുഡ്സ് വാങ്ങുന്നതിനും അതോടൊപ്പം ഡിട്രോയിറ്റ് ഈഗിള്‍സിന് ലീഗ് കളികളില്‍ പങ്കെടുക്കുവാനും, മിഷിഗണില്‍ വോളി ബോള്‍ കളി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുമാണ് ഈ ഷോയില്‍ നിന്ന് ലഭിക്കുന്ന ചെറിയ തുക ഉപയോഗിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു. വോളിബോള്‍, പ്രായ പരിധികള്‍ക്കതീതമായി മിക്ക മലയാളികളും നെഞ്ചിലേറ്റുന്ന ഒരു കളിയാണ്. ഇന്ത്യന്‍ വോളി ബോള്‍ ചരിത്രത്തില്‍ വളരെയേറെ സംഭാവനകള്‍ നല്കിയിട്ടുള്ള നമുക്കെല്ലാവര്‍ക്കും സുപരിചിതരായ ഒട്ടേറെ മലയാളികള്‍ ഉണ്ട്. ജിമ്മി ജോര്‍ജ്, ടോം ജോസഫ് എന്നിവര്‍ അതില്‍ ചില പ്രമുഖരാണ്.

പരിപാടികളുടെ നടത്തിപ്പിനായി ആലോചനാ യോഗം സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച തോമസ് കര്‍ത്തനാളിന്റെ വസതിയില്‍ നടത്തപ്പെട്ടു.

ഫാ. ജോയ് ചക്കിയാന്‍, മാത്യൂസ് ചെരുവില്‍, തോമസ് കര്‍ത്തനാള്‍, സുരേന്ദ്രന്‍ നായര്‍, മോഹന്‍ പനംഗാവില്‍, ബിജു സെബാസ്റ്യന്‍, നോബിള്‍ തോമസ്, ജെയ്ന ഇലക്കാട്ടില്‍, തോമസ് ജോര്‍ജ് (ചാച്ചി), അഭിലാഷ് പോള്‍, അലന്‍ തോമസ്, വിനോദ് കൊണ്ടൂര്‍ ഡേവിഡ് എന്നിവരാണ് ആലോചനായോഗത്തില്‍ പങ്കെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മോഹന്‍ പനംഗാവില്‍ 248 670 9044.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍