ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 20 ന്
Saturday, September 20, 2014 6:49 AM IST
ഡാളസ്: കലാ സാംസ്കാരിക മേഖലകളില്‍ തിളങ്ങി ശോഭിക്കുന്ന ഏബ്രഹാം തെക്കേമുറി ഡാളസ് സൌഹൃദ വേദിയുടെ ഈവര്‍ഷത്തെ ഓണാഘോഷ പാരിപാടികള്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എബി തോമസിന്റെ ആധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ സെക്രട്ടറി അജയകുമാര്‍ സ്വാഗതം നേരും.

പ്രസ്തുത സമ്മേളനത്തില്‍ ഹരിപിള്ള സി.പി.എ, ഫിലിപ്പ് തോമസ് സി.പി.എ, ജോണ്‍സണ്‍ തലച്ചലൂര്‍ (വേള്‍ഡ് മലയാളി) എന്നിവര്‍ ഓണാശംസകള്‍ നേരും.

മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ജാതി മത ഭേദമെന്യേ ഡാളസിലുള്ള പ്രവാസി മലയാളികള്‍ക്കുവേണ്ടി കാരോള്‍ട്ടനിലുള്ള സെന്റ് ഇഗ്നേഷ്യസ് പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് നടക്കുക. രാവിലെ 9.30ന് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ 2.30 ന് സമാപിക്കും. ആഘോഷ പരിപാടികള്‍ക്കുശേഷം വിഭവ സമൃദ്ധമായ ഓണസദ്യ അന്നേ ദിവസം ഒരുക്കിയിട്ടുള്ളതായി സുകു വര്‍ഗീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ