അബുദാബി മാര്‍ത്തോമ ഇടവകയുടെ 43 -ാമത് ഇടവക ദിനം സെപ്റ്റംബര്‍ 25,26 തീയതികളില്‍
Saturday, September 20, 2014 6:47 AM IST
അബുദാബി: മാര്‍ത്തോമ ഇടവകയുടെ 43-ാമത് ഇടവക ദിനം സെപ്റ്റംബര്‍ 25, 26 (വ്യാഴം, വെള്ളി) തീയതികളില്‍ ആഘോഷിക്കുന്നു.

25 ന് (വ്യാഴം) രാത്രി 7.30 ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മാര്‍ത്തോമ സഭയുടെ ചെന്നൈ -ബാ#ംഗളൂര്‍ ഭദ്രാസനാധിപന്‍ ഐസക് മാര്‍ പിലക്സിനോസ് അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം മുഖ്യാതിഥിയായി പങ്കെടുക്കും.

10, 12 ക്ളാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ സ്വര്‍ണ മെഡല്‍ നല്‍കി അനുമോദിക്കും. ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം, സഹവികാരി റവ. ഐസക് മാത്യു എന്നിവര്‍ പ്രസംഗിക്കും.

26 ന് (വെള്ളി) രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാന നടക്കും. 51 കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള