കെഎജിഡബ്ള്യൂ ഓണാഘോഷം: സ്റീഫന്‍ ദേവസി മുഖ്യാതിഥി
Saturday, September 20, 2014 5:10 AM IST
വാഷിംഗ്ടണ്‍: കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ങ്ടന്‍ സെപ്റ്റംബര്‍ 20-ന് ശനിയാഴ്ച ഫെയര്‍ഫാക്സ് ഹൈസ്കൂളില്‍ വച്ച് നടത്തുന്ന ഓണാഘോഷ പരിപാടിയില്‍ പ്രശസ്ത സംഗീതജ്ഞനായ സ്റീഫന്‍ ദേവസി മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചക്ക് പന്ത്രണ്ടിന് ആരംഭിക്കുന്ന വിഭവ സമൃദ്ധമായ സദ്യയോട് കൂടി പരിപാടികള്‍ ആരംഭിക്കുന്നു. 2:15ന് നടക്കുന്ന വര്‍ണ്ണശഭളമായ അത്തചമയ ഘോഷയാത്രയില്‍ കേരള കലാരൂപങ്ങളുടെയും ചെണ്ട മേളത്തിന്‍റെയും അകമ്പടിയോടു കൂടെ മാവേലി തമ്പുരാന്‍ എഴുന്നള്ളും. തുടര്‍ന്ന് നടക്കുന്ന കലാപരിപാടികളില്‍ മുന്നൂറില്‍ പരം കലാകാരന്‍മാരും, കലാകാരികളും പങ്കെടുക്കും. സ്റീഫന്‍ ദേവസിയുടെ മാന്ത്രിക സംഗീതപ്രകടനം ഓണാഘോഷത്തിന്റെ പ്രത്യേകതയാണെന്ന് സംഘാടകര്‍ അറിയിച്ചു.

കെ.എ.ജി.ഡബ്ള്യൂവിന്റെ ഔദ്യോഗിക ഗാനത്തിന്റെ പ്രകാശനം സ്റീഫന്‍ ദേവസി നിര്‍വഹിക്കും. വിജയ് യേശുദാസ് ആലപിച്ച ഗാനത്തിന്റെ രചന വേണുഗോപാലന്‍ കൊക്കൊടനും, സംഗീത സംവിധാനം സാജന്‍ സി. ആറും, ഓര്‍ക്കസ്ട്രേഷന്‍ സ്റീഫന്‍ ദേവസിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്. സുഷമ പ്രവീണിന്റെ നേതൃത്വത്തില്‍ അമ്പതോളം കലാകാരന്‍മാരുടെ നൃത്തതോടെയാണ് ഗാനത്തിന്റെ പ്രഥമ അവതരണം നടത്തുന്നത്. മറുനാടന്‍ മലയാളിയില്‍ ഗൃഹാതുരത്വവും, മലയാള പൈതൃകത്തിലുള്ള അഭിമാനവും ഉണര്‍ത്തുന്ന ഈ ഗാനം എല്ലാ മറുനാടന്‍ മലയാളികള്‍ക്കും സമര്‍പ്പിക്കുകയാണെന്ന് പ്രസിഡന്റ് തോമസ് കുര്യന്‍ അറിയിച്ചു.

പരിപാടികളുടെ വിജയത്തിനായി തോമസ് കുര്യന്‍, രഘു നമ്പിയത്ത്, സ്വപ്ന ഷാജു, സുഷമ പ്രവീണ്‍, ഷാജു ശിവബാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി വമ്പിച്ച ഒരുക്കങ്ങളാണ് നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് രഘു നമ്പിയത്ത് 240 308 1196, ഷാജു ശിവബാലന്‍ 913 424 7368, തോമസ് കുര്യന്‍ 732 693 3810 എന്നിവരെ ബന്ധപ്പെടുകയൊ, ംംം.സമഴം.രീാ സന്ദര്‍ശിക്കുകയോ ചെയ്യുക. പരിപാടികള്‍ നടക്കുന്ന ഫെയര്‍ഫാക്സ് ഹൈസ്കൂളിന്‍റെ വിലാസം: 3501 ഞലയലഹ ഞൌി, എമശൃളമഃ, ഢഅ 22030.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം