അടൂര്‍ അസോസിയേഷന്‍ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു
Friday, September 19, 2014 7:40 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് കുടിയേറിയ അടൂര്‍ നിവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച അടൂര്‍ അസോസിയേഷന്‍ കേരള റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു.

അടൂര്‍ നിവാസികളും അഭ്യുദയകാംക്ഷികളുമായ നിരവധിപേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. അടൂരിന്റെ വികസനത്തിനൊപ്പം അസോസിയേഷന്‍, അടൂര്‍ നിവാസികളുടെ ആശയവിനിമയ കേന്ദ്രമെന്ന നിലയിലും ആലംബഹീനര്‍ക്ക് അത്താണിയായും പ്രവര്‍ത്തിക്കുക ലക്ഷ്യമിടുന്നു. തന്റെ പഴയ സുഹൃദ്ബന്ധങ്ങളെകുറിച്ച് പറഞ്ഞ മന്ത്രി ഭൂരഹിതകേരളം പദ്ധതിക്കുവേണ്ടി ഗവണ്‍മെന്റ് ചെയ്യുന്ന കാര്യങ്ങള്‍ വിശദീകരിക്കുകയും എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുകയും ചെയ്തു. അസോസിയേഷന്‍ രൂപീകരണത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച, തന്റെ സുഹൃത്തുക്കള്‍ ഫിലിപ്പോസ് ഫിലിപ്പ് , ശ്രീകുമാര്‍ ഉണ്ണിത്താന്‍ രംഗന്‍ തുടങ്ങിയവരുടെ സേവനങ്ങളെ മന്ത്രി ശ്ളാഘിച്ചു. ശ്രീകുമാര്‍ ഉണ്ണിത്താന്റെ ആമുഖപ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതം പറഞ്ഞു. അടൂര്‍ നിവാസിയായ ഫാ. ബാബു കെ. മാത്യു ആശംസകള്‍ നേര്‍ന്നു. ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ഫൊക്കാന സെക്രട്ടറി വിനോദ് കെയാര്‍കെ, അസി. സെക്രട്ടറി ജോസ് കുരിയാപുറം, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ഫോമ ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, ഫൊക്കാന നേതാക്കളായ ടി.എസ് ചാക്കോ, ഗണേശ് നായര്‍, മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ്, സാഹിത്യകാരനായ ജോണ്‍ വേറ്റം, കെ.കെ ജോണ്‍സണ്‍, യുവനേതാവ് ജിന്‍സ് തരിയന്‍, സെവന്‍ബോറോ പ്രസിഡന്റ് മാത്യു പി. ദാസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ശബരിനാഥ് ഗാനമാലപിച്ചു. മീറ്റിംഗില്‍ സംബന്ധിച്ചവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി. അഡ്വ. റോയി ജേക്കബ് കൊടുമണ്‍ കൃതജ്ഞത പറഞ്ഞു. അത്താഴവിരുന്നോടെ യോഗം സമാപിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍