ഒഐസിസി കാലിക്കട്ട് ഫെസ്റ് 2014: വിനോദ വിജ്ഞാന മത്സരങ്ങള്‍ക്ക് തുടക്കമായി
Thursday, September 18, 2014 9:21 AM IST
റിയാദ്: സെപ്തംബര്‍ 26ന് (വെള്ളി) നോഫ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഒഐസിസി കാലിക്കട്ട് ഫെസ്റ് 2014 നോടനുബന്ധിച്ചുള്ള വിനോദ വിജ്ഞാന മത്സരങ്ങള്‍ക്ക് തുടക്കമായി.

വനിതകളെ പങ്കെടുപ്പിച്ച് റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന മെഹന്തി ഡിസൈന്‍ മത്സരം മാധ്യമ പ്രവര്‍ത്തകയും അറബ് ന്യൂസ് റിയാദ് കറസ്പോണ്ടന്റുമായ ഷഹ്സീം ഇറാം ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്കാരിക കലാ രംഗങ്ങളില്‍ സൌദിയിലെ ഇന്ത്യന്‍ സമൂഹം വഹിക്കുന്ന പങ്കിനെ അവര്‍ പ്രത്യേകം അഭിനന്ദിച്ചു. പ്രവാസി കുടുംബിനികളുടെ ജീവിത സമ്മര്‍ദ്ദങ്ങള്‍ ദുരീകരിക്കുവാന്‍ ഇത്തരത്തിലുള്ള സംഗമങ്ങള്‍ വഴിയൊരുക്കുമെന്നും അവര്‍ ഓര്‍മിപ്പിച്ചു. അസീബുന്നീസ, ഹഫ്സ ടീച്ചര്‍, റജീന നിയാസ് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

പതിനഞ്ചോളം മത്സരാര്‍ഥികള്‍ മാറ്റുരച്ച മത്സരത്തിന്റെ വിധി പ്രഖ്യാപനവും അറ്റ്ലസ് ഉപഹാരവും സെപ്റ്റംബര്‍ 26ന് നടക്കുന്ന ഒഐസിസി കാലിക്കട്ട് ഫെസ്റില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ ഷഫീഖ് കിനാലൂര്‍ സ്വാഗതവും ഉമ്മര്‍ വലിയപറമ്പ് നന്ദിയും പറഞ്ഞു. മുനീര്‍ കോക്കല്ലൂര്‍, അബ്ദുള്‍ അസീസ് കോഴിക്കോട്, അബ്ദുള്‍ കരീം കൊടുവള്ളി, ഷൌക്കത്ത് പന്നിക്കോട്, ജയപ്രദീഷ് വടകര, ഹര്‍ഷാദ് എം.ടി, ജംഷീര്‍ മണ്ണാശ്ശേരി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

സാംസ്കാരിക സമ്മേളനം സിറ്റി ഫ്ളവര്‍ സിഇഒ ഫസല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. നവാസ് വെള്ളിമാടുകുന്ന് അധ്യക്ഷത വഹിച്ചു. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, ക്ളിക്കോണ്‍ മാനേജിംഗ് ഡയറക്ടര്‍ നാസര്‍ അബൂബക്കര്‍, ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിയാസ് ഒമര്‍, ഷാജി കുന്നിക്കോട്, മൊയ്തീന്‍കോയ കെഎംസിസി രഘുനാഥ് പറശിനിക്കടവ്, പ്രമോദ് പൂപ്പാല, മീഡിയ ഫോറം പ്രതിനിധി റബീഅ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

തുടര്‍ന്ന് നടന്ന ബെസ്റ് കപ്പിള്‍ കോണ്‍ടെസ്റില്‍ നാല് കുടുംബങ്ങള്‍ പങ്കെടുത്തു. റിയാദിലെ ഏറ്റവും മനപ്പൊരുത്തമുള്ള ദമ്പതികളായി അക്ബര്‍ സാരംഗിയേയും റണ്ണര്‍ അപ്പ് ആയി നെസ്ബതിനേയും തെരഞ്ഞെടുത്തു. ഷംനാദ് കരുനാഗപ്പള്ളി, ഹഫ്സ ടീച്ചര്‍ തുടങ്ങിയവര്‍ വിധികര്‍ത്താക്കളായിരുന്നു. ഉബൈദ് എടവണ്ണ പരിപാടി നിയന്ത്രിച്ചു.

യുവഗായകന്‍ ഫവാസ് വെള്ളിപറമ്പിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേളയില്‍ ജലീല്‍ കൊച്ചിന്‍, ആമിന അക്ബര്‍, സഹീറുദ്ദീന്‍, അക്തര്‍, ചിറോസ്, ഷഫീഖ് അക്ബര്‍, കുഞ്ഞാറ്റ ജയപ്രദീഷ് തുടങ്ങിയവര്‍ ഗാനങ്ങളാലപിച്ചു. സാമൂഹ്യ,സാംസ്കാരിക രംഗത്തെ ഒട്ടേറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

26ന് നടക്കുന്ന കാലിക്കറ്റ് ഫെസ്റ് സമാപന സമ്മേളനത്തില്‍ കോഴിക്കോട് എംപി എം.കെ രാഘവന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്നും പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ ആബിദ് കണ്ണൂരിന്റെ നേതൃത്വത്തില്‍ ഗാനമേളയും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

സിറ്റി ഫ്ളവര്‍, ക്ളിക്കോണ്‍, സഫാ മക്ക, നെസ്റോ, മലബാര്‍ ഫുഡ്, മനാക്, വിജയ് കറി പൌഡര്‍, ഫാസ്റ് ട്രാക്ക്, അറ്റ്ലസ് ജുവലറി, എയര്‍ ലിങ്ക് കാര്‍ഗോ തുടങ്ങിയവര്‍ പരിപാടിയുടെ പ്രായോജകരായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍