സ്റുട്ട്ഗാര്‍ട്ടില്‍ തിരുവോണാഘോഷം സെപ്റ്റംബര്‍ 20 ന്
Thursday, September 18, 2014 7:24 AM IST
സ്റുട്ട്ഗാര്‍ട്ട്: ബാഡന്‍വ്യുര്‍ട്ടംബര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്റുട്ട്ഗാര്‍ട്ടില്‍ തിരുവോണം ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ 20 ന്(ശനി) ഉച്ചയ്ക്ക് 12ന് ആള്‍ട്ടസ് ഫയര്‍വേര്‍ഹൌസ് (അഹലേ എലൌലൃംലവൃ വമൌ, ങീലവൃശിഴലൃൃമലൈ 56, ടൌഴേേമൃ,ഒലഹെമരവ) ഹാളില്‍ വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് മാവേലിമന്നന് വരവേല്‍പ്പ് നല്‍കും.

ബോളിവുഡ്, ക്ളാസിക്കല്‍ ഡാന്‍സുകള്‍, വര്‍ഗീസ് കാച്ചപ്പിള്ളി ഗ്രൂപ്പ് അവതരിപ്പിയ്ക്കുന്ന ചെണ്ടമേളം, വില്ലടിച്ചാന്‍പാട്ട്, നാടന്‍പാട്ടുകള്‍, സ്കെച്ചുകള്‍ തുടങ്ങിയ കലാപരിപാടികള്‍ക്കു പുറമെ തംബോലയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

ഈ പൊന്നോണത്തിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

വേദി: അഹലിേ എലൌലൃംലവൃവമൌ, ങീലവൃശിഴലൃൃമലൈ 56, ടൌഴേേമൃ, ഒലഹെമരവ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനോദ് ബാലകൃഷ്ണ (പ്രസിഡന്റ്) 072532099987, ജോസഫ് വെള്ളാപ്പള്ളില്‍ (സെക്രട്ടറി) 07231 76680, തെരേസാ പനയ്ക്കല്‍ (കോഓര്‍ഡിനേറ്റര്‍) 07216647193, സാബു ജേക്കബ് ആറാട്ടുകുളം (ട്രഷറാര്‍) 07741807466.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍