നോര്‍ത്ത് മാഞ്ചസ്ററില്‍ മാതാവിന്റെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ശനിയാഴ്ച
Thursday, September 18, 2014 7:24 AM IST
മാഞ്ചസ്റര്‍: നോര്‍ത്ത് മാഞ്ചസ്ററില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ സെപ്റ്റംബര്‍ 20ന് (ശനി) നടക്കും.

വൈകുന്നേരം 4.30 മുതലാണ് തിരുക്കര്‍മ്മങ്ങക്ക് ഫാ. ജോസഫ് പൊന്നാത്ത് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്നേഹവിരുന്നോടെ തിരുനാള്‍ സമാപിക്കും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍