യാക്കോബായ കുടുംബ സംഗമം: പ്രമോ വീഡിയോ പ്രകാശനം ചെയ്തു
Thursday, September 18, 2014 7:23 AM IST
ലിവര്‍പൂള്‍ (ലണ്ടന്‍) : ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റീജിയണിന്റെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ ലോഗോ പ്രകാശനം ചെയ്തു. ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്ന ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയില്‍ ഇടവകയുടെ പ്രഥമ പെരുന്നാളിനോടനുബന്ധിച്ചു ക്നാനായ അതിഭദ്രാസനത്തിന്റെ യുറോപ്പ്, യുഎസ് മേഖലകളുടെ മെത്രാപോലീത്ത അഭിവന്ദ്യ അയൂബ് മോര്‍ സില്‍വാനിയോസ് മെത്രാപോലീത്തയുടെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനാന്തരം തിരുമേനി ഈ വര്‍ഷത്തെ ലോഗോയുടെ ഓൌപചാരികമായ പ്രകാശനം നിര്‍വഹിച്ചു.

വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്താപിതമായിരിക്കുന്ന ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ആതിഥേയത്തില്‍ സെന്റ് ജോസഫ് നഗറില്‍ (ക്നോസിലി ലഷര്‍ ആന്‍ഡ് കള്‍ചറല്‍ പാര്‍ക്ക്. ലോംഗ് വ്യു ഡ്രൈവ്, സെന്റ് പീറ്റേഴ്സ് നഗറില്‍ (ഗിീംഹെല്യ ഘലശൌൃല & ഈഹൌൃല ജമൃസ, ഘീിഴ്ശലം ഉൃശ്ല, ഔ്യീി ഘ36 6ഋഏ) നടത്തപ്പെടുന്ന കുടുംബ സംഗമത്തിനിനിയും മൂന്നു ദിവസം മാത്രമാണു അവശേഷിക്കുന്നത്. പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമം യുകെയില്‍ പരിശുദ്ധ സഭയുടെ ചരിത്രത്തില്‍ നടത്തപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ഒന്നയിരിക്കുമെന്നതില്‍ സംശയമില്ല.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍, പരിശുദ്ധ പാത്രായര്‍ക്കീസ് ബാവായുടെ ആശീര്‍വാദത്തോടുകൂടി, കിഴക്കിന്റെ കാതോലിക്ക, അബൂന്‍ മോര്‍ ബസേലിയോസ് തോമസ് ഒന്നാമന്‍ ചീഫ് ഗസ്റുമായി ക്രമീകരിച്ചിരിക്കുന്നായ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സില്‍ പരിശുദ്ധ സഭയുടെ യുകെ മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി സഖറിയാസ് മോര്‍ പീലക്സീനോസ് തിരുമേനിയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു.

രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമുകള്‍ സെപ്റ്റംബര്‍ 20 ന് (ശനി) രാവിലെ ഒമ്പതിന് രജിസ്ട്രേഷനോടുകൂടി ആരംഭിച്ച് 21 ന് (ഞായര്‍) നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും അതിനുശേഷം നടക്കുന്ന ക്ളോസിംഗ് സെറിമണിയോടുകൂടി സമാപിക്കുന്നതുമാണ്.

സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമത്തത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ സഭാ വിശ്വാസികളും രജിസ്ട്രേഷനായി അതതു ഇടവകകളുമായി ബന്ധപ്പെട്ട് എത്രയും വേഗം രജിസ്ട്രേഷന്‍ എടുക്കേണ്ടതാണന്ന് യുകെ റീജിയണല്‍ കൌണ്‍സില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍