ക്നാനായ വിമന്‍സ് ഫോറം ഓണാഘോഷം വര്‍ണാഭമായി
Wednesday, September 17, 2014 8:14 AM IST
ന്യൂയോര്‍ക്ക് : റോക്ക്ലാന്റിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററില്‍ ട്രൈസ്റിലെ ക്നാനായ വിമന്‍സ് ഫോറത്തിന്റെ ഓണാഘോഷം പങ്കാളിത്തം കൊണ്ടും മികച്ച, കലാപരിപാടികളും രസകരമായ മത്സരങ്ങള്‍കൊണ്ടും വര്‍ണാഭമായി. വിഭവസമൃദ്ധമായ സദ്യ, രസകരമായ ഓണമത്സരരങ്ങള്‍, കലാപരിപാടികള്‍ ഇവ മനം കവര്‍ന്നു.

വിമന്‍സ് ഫോറം പ്രസിഡന്റ് മീരാ ഉറുമ്പേത്തിന്റെ നേതൃത്വത്തില്‍ വിമന്‍സ് ഫോറം ഭാരവാഹികളും യുവജനവേദി അംഗങ്ങളും ആഘോഷത്തിനു നേതൃത്വം നല്‍കി. ഉള്ളി അരിയല്‍, റൊട്ടികടി, തിരുവാതിര, നൃത്തങ്ങള്‍ എന്നിവ എല്ലാവരും ആസ്വദിച്ചു.

അവറാച്ചന്‍ പുതിയടത്തുശേരി സംവിധാനം നിര്‍വഹിച്ച കാണാപുറങ്ങള്‍ എന്ന നാടകം വിമന്‍സ് ഫോറം അംഗങ്ങളുടെ അഭിനയമികവും സംവിധാനമികവു കൊണ്ടും എല്ലാവരും ആസ്വദിച്ചു. ഫാ. റെനി കാട്ടേല്‍ സമ്മാനദാനം നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം