'മദ്യമുക്ത കേരളവും വിവാഹ ധൂര്‍ത്തും' സംഗമം മസ്ജിദുല്‍ കബീറില്‍ സെപ്റ്റംബര്‍ 19 ന്
Wednesday, September 17, 2014 5:14 AM IST
കുവൈറ്റ്: മദ്യമുക്ത കേരളവും വിവാഹ ധൂര്‍ത്തും എന്നീ വിഷയങ്ങളിലുള്ള ബഹുജന സംഗമം 19 ന് (വെള്ളി) 6.15 ന് മസ്ജിദുല്‍ കബീറില്‍ നടക്കുമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് യോഗം അറിയിച്ചു. ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, ദി ട്രൂത്ത് സംസ്ഥാന ഡയറക്ടര്‍ ബഷീര്‍ പട്ടേല്‍താഴം, വിവിധ സംഘടന പ്രതിനിധികള്‍, മത, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കും. കുവൈറ്റിലെ എല്ലാ ഏരിയകളില്‍ നിന്ന് സംഗമത്തിലേക്ക് വാഹന സൌകര്യമുണ്ടായിരിക്കും.

പരിപാടിയുടെ വിജയത്തിന് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, അബ്ദുള്‍ അസീസ് സലഫി, സി.കെ അബ്ദുള്‍ ലത്തീഫ്, യൂനുസ് സലീം, ടി.എം. അബ്ദുല്‍ റഷീദ്, ഹാരിസ് മങ്കട എന്നിവരടങ്ങിയ പ്രോഗ്രാം കമ്മിറ്റിക്ക് രൂപം നല്‍കി. യോഗത്തില്‍ ഐഐസി കേന്ദ്ര ചെയര്‍മാന്‍ എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

വിശദ വിവരങ്ങള്‍ക്ക്: 99216681, 97228093, 67695695.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍