തോമസ് ജെ. കൊളകോട്ടിന് എസിഎസ് അവാര്‍ഡ്
Wednesday, September 17, 2014 5:10 AM IST
വാഷിംഗ്ടണ്‍: അമേരിക്കന്‍ കെമിസ്ട്രി സൊസൈറ്റി 2015 ലേക്ക് പ്രഖ്യാപിച്ച നാഷണല്‍ അവാര്‍ഡിന് മലയാളി എന്‍ജിനിയര്‍ തോമസ് ജെ. കൊളകോട്ട് അര്‍ഹനായി. ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി വിഭാഗത്തിലാണ് അവാര്‍ഡ്.

തോമസിനുപുറമെ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരും എസിഎസ് അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.

2015 മാര്‍ച്ച് 25 ന് കൊളറാഡൊ ഡന്‍വറില്‍ നടക്കുന്ന 249-ാമത് നാഷണല്‍ മീറ്റിംഗില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രിയില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് ഈ അവാര്‍ഡ് പ്രഖ്യാപനത്തിലൂടെ തോമസിന് ലഭിച്ചിരിക്കുന്നത്.

ചങ്ങനാശേരി എസ്ബി കോളജില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. ചെന്നൈ ഐഐടിയിലാണ് തുടര്‍ വിദ്യാഭ്യാസം നടത്തിയത്. എംബിഎ ബിരുദം നേടിയിട്ടുളള തോമസിനെ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി ഫെല്ലോയായും തെരഞ്ഞെടുത്തിരുന്നു.

യുഎസ്, യുകെ, ഇന്ത്യന്‍ ലാബുകളില്‍ ഗവേഷണം നടത്തി കൊണ്ടിരിക്കുന്ന തോമസ് ജെ. കൊളകോട്ട്, ഹോമോ ജീനിയസ് കെറ്റാലിസിസ് ഏരിയ ഗ്ളോബല്‍ ആര്‍ ആന്‍ഡ് ഡി മാനേജരാണ്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍