എസ്വൈഎസ് അറുപതാം വാര്‍ഷികം : സൌദി ദേശീയ പ്രഖ്യാപന സമ്മേളനം ശ്രദ്ധേയമായി
Wednesday, September 17, 2014 5:06 AM IST
ജിദ്ദ: അറുപതാണ്ടിന്റെ അതിജീവനത്തിന്റെ കരുത്ത് സമൂഹത്തിന്റെ പുനസൃഷ്ടിക്കായി സമര്‍പ്പിക്കണമെന്നും വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും ഒരേപോലെ ഇസ്ലാമിന്റെ സന്ദേശം എത്തിക്കാന്‍ യുവ സമൂഹം തയാറാകണമെന്നും ഐസിഎഫ് പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു.

വിശ്വാസത്തിന്റെ മൌലിക ഭാഗമായ അല്ലാഹുവിന്റെ അസ്ഥിത്വവും തൌഹീദും വികൃതമാക്കുന്നവര്‍ക്കെതിരെ പ്രവര്‍ത്തകര്‍ ജാഗ്രതരാകണമെന്നും ഭൂമിയിലെ പച്ചപ്പിലും ഭൌതികതയുടെ അനുഭൂതിയിലും ലക്ഷ്യം വച്ച് ജീവിക്കുന്നവരെ അല്ലാഹുവിന്റെ നിയമ സംഹിതകളിലേക്കും ആത്മീയതയിലേക്കും തിരിച്ചുകൊണ്ടുപോവുക പ്രവര്‍ത്തകരുടെ കടമയാണുെം സമ്മേളനം ഓര്‍മപെടുത്തി. 'സമര്‍പ്പിത യൌവനം സാര്‍ഥക മുന്നേറ്റം' എന്ന പ്രമേയത്തില്‍ എസ്വൈഎസ് നടത്തുന്ന അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ സൌദിതല പ്രഖ്യാപനം ഐസിഎഫ് മിഡിലീസ്റ് പ്രസിഡ് സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ നിര്‍വഹിച്ചു. ഐസിഎഫ് സൌദി നാഷണല്‍ പ്രസിഡ് സയിദ് ഹബീബ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ് നയിമി സമ്മേളന പ്രമേയ സന്ദേശ പ്രഭാഷണം നടത്തി. അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുള്‍ കരീം ഖാസിമി, അബൂബക്കര്‍ അന്‍വരി, നൌഫല്‍ ചിറയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുറഹീം പാപിനിശേരി സ്വാഗതവും നിസാര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍