ഫാ.ടോം കൊറ്റത്തിലിനെതിരേ നടന്ന കൈയേറ്റത്തില്‍ പ്രതിഷേധിച്ചു
Wednesday, September 17, 2014 5:06 AM IST
ദുബായ് : വെരൂര്‍ സെന്റ് ജോസഫ്സ് പള്ളി അസിസ്റന്റ് വികാരി ഫാ.ടോം കൊറ്റത്തിലിനെതിരേ നടന്ന കൈയേറ്റത്തില്‍ കെസിവൈഎം യുവദീപ്തി യുഎഇ ചാപ്റ്റര്‍ സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കുറ്റവാളികളെ മുഴുവന്‍ കണ്െടത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് ബിനോ ജോസഫ്, ജനറല്‍ സെക്രട്ടറി സ്മിതോഷ് തോമസ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

ദുബായില്‍ ചേര്‍ന്ന അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തില്‍ ട്രഷറര്‍ ബെന്‍ ഡൊമിനിക്ക് അവതരിപ്പിച്ച പ്രതിഷേധ പ്രമേയം യോഗം ഐകകണ്ഠേന അംഗീകരിച്ചു.

റിപ്പോര്‍ട്ട്: ജോ കാവാലം