ലോഗോസ് പ്രയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ 'ഓണസംഗമം 2014' നടത്തി
Tuesday, September 16, 2014 7:44 AM IST
കുവൈറ്റ് സിറ്റി: ഗൃഹാതുരത്തിന്റെ സ്മരണയുമായി കുവൈറ്റ് സിറ്റി മാര്‍ത്തോമ പാരിഷ് ലോഗോസ് പ്രയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ 'ഓണസംഗമം 2014' നടത്തി.

ഇടവക വികാരി റവ. സാം ടി.കോശി ഓണഘോഷം ഉദ്ഘാടനം ചെയ്തു. ഡാനിയേല്‍ തോമസ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് മലയാളം മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ സത്താര്‍ കുന്നില്‍ ഓണസന്ദേശം നല്‍കി. പി.എം ചെറിയാന്‍, ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. വിവിധ കലാപരിപാടികള്‍ക്കുശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും കുവൈറ്റ് മെലഡീസിന്റെ ഗാനമേളയും നടത്തപ്പെട്ടു. ജോബ് വര്‍ഗീസ് എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. റോയ് പാപ്പച്ചന്‍, റെനി കെ.ജോണ്‍ എന്നിവര്‍ ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍