കെഡിഎന്‍എ 2014-15 വര്‍ഷത്തെ സാല്‍മിയ ഏരിയ ഭാരവഹികളെ തെരഞ്ഞെടുത്തു
Tuesday, September 16, 2014 7:43 AM IST
കുവൈറ്റ് : കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ സാല്‍മിയ ഏരിയ വാര്‍ഷിക ജനറല്‍ ബോഡി യോഗം സെപ്റ്റംബര്‍ 12ന് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ജൂണിയര്‍ ബ്രാഞ്ചില്‍ നടന്നു. മോഹന്‍രാജ് അരീക്കാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസോസിയേഷന്‍ ഉപദേശക സമിതി അംഗം കൃഷ്ണന്‍ കടലുണ്ടി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സാല്‍മിയ ഏരിയ ജനറല്‍ സെക്രട്ടറി അന്‍വര്‍ സാദത്തും സാമ്പത്തിക റിപ്പോര്‍ട്ട് അസോസിയേഷന്‍ ട്രഷറര്‍ സത്യന്‍ വരുണ്ടയും ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചു.

2014-15 വര്‍ഷത്തെ സാല്‍മിയ ഏരിയ കമ്മിറ്റി ഭാരവാഹികളായി മോഹന്‍രാജ് അരീക്കാട് (പ്രസിഡന്റ്) സിദ്ദിക്ക് നടുക്കണ്ടി, രാമചന്ദ്രന്‍ പാറയില്‍ (വൈസ് പ്രസിഡന്റ്) മുഹമ്മദ് ഇക്ബാല്‍ നടുക്കണ്ടി (ജനറല്‍ സെക്രട്ടറി), അനസ് പുതിയോട്ടില്‍ (ട്രഷറര്‍), അഫ്സല്‍ എ.കെ (ചാരിറ്റി സെക്രട്ടറി), എന്‍. അര്‍ഷദ്, ബഷീര്‍ കെ.പി, ജിഷ സുരേഷ്, ഷാഹിന സുബൈര്‍, സജിത്ത്, റാഫിയ അനസ്, സാജിത നസീര്‍, അന്‍വര്‍ സാദത്ത് വടക്കരകത്ത്, ജെസ്ളി ഇക്ബാല്‍, അശോക രാമചന്ദ്രന്‍, സഫിയ ബഷീര്‍ ബാത്ത, ആന്‍സില അന്‍വര്‍, ലസിത (ഏരിയഎക്സിക്യൂട്ടീവ്) എന്നിവരെയും കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സുബൈര്‍ എം.എം, സുരേഷ് മാത്തൂര്‍, ബഷീര്‍ ബാത്ത, അസീസ് തിക്കൊടി, ഷംസുദ്ദീന്‍ അടക്കാനി, അഷറഫ് വി.കെ.എം, അന്‍വര്‍ സാദത്ത് എന്നിവരെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.

ഹവല്ലി യുണിറ്റ് ഭാരവാഹികള്‍: ജയ പ്രകാശ് (പ്രസി), ഷംസീര്‍ വി.എ (ജന. സെക്രട്ടറി), ഹംസകോയ (ട്രഷറര്‍).

സാല്‍മിയ യുണിറ്റ് ഭാരവാഹികള്‍: യഹിയ മുഹമ്മദ് (പ്രസിഡന്റ്), സാജന്‍ മഹതിയ (ജന. സെക്രട്ടറി), ഇ.പി. അസ്ലം (ട്രഷറര്‍).

ഇല്യാസ് തോട്ടത്തില്‍, നാസര്‍ തിക്കൊടി, സഹീര്‍ ആലക്കല്‍, മുഹമ്മദ് വാഴയില്‍, റഷീദ് പയന്തോങ്ങ്, ടി.എം പ്രജു, സിദ്ദിക്ക് നടുക്കണ്ടി, കൃഷ്ണന്‍ കടലുണ്ടി, ബഷീര്‍ ബാത്ത, സുരേഷ് മാത്തൂര്‍, സത്യന്‍ വരുണ്ട, അസീസ് തിക്കൊടി, മുഹമ്മദ് ഇക്ബാല്‍ നടുക്കണ്ടി, അനസ് പുതിയോട്ടില്‍, മണി പപ്പു, റാഫിയ അനസ് എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. കൃഷ്ണന്‍ കടലുണ്ടി തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍