'വിവാഹ ധൂര്‍ത്തിനെതിരെയുള്ള പ്രവര്‍ത്തനം വീട്ടില്‍ നിന്ന് തുടങ്ങണം'
Tuesday, September 16, 2014 7:43 AM IST
ജിദ്ദ: വിവാഹ ധൂര്‍ത്തിനും ആര്‍ഭാടത്തിനും പൊങ്ങച്ചത്തിനുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോരുത്തരുടെയും വീട്ടില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്നും മുസ്ലിം ലീഗിന്റെ പ്രമേയം സമൂഹം ഏറ്റെടുത്തതെന്നും പ്രവാസി ലീഗ് ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ പറഞ്ഞു.

കൊണ്േടാട്ടി മണ്ഡലം കെഎംസിസി ചെറുകാവ് പഞ്ചായത്ത് കമ്മിറ്റിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച 'വിവാഹ ധൂര്‍ത്തിനെതിരെ' സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ഇസ്മയില്‍ മരിതേരി വിഷയം അവതരിപ്പിച്ചു. പ്രസിഡന്റ് എം.കെ നൌഷാദ് അധ്യക്ഷത വഹിച്ചു. വിവാഹം മുതല്‍ നമ്മുടെ എല്ലാ കാര്യങ്ങളിലും മതം അനുശാസിക്കുന്ന ജീവിതരീതിയിലേക്ക് നാം തിരിച്ചുവരികയാണ് വേണ്ടതെന്നും അങ്ങനെ വരുന്നതോടെ ലളിതമായ ജീവിതം നമുക്ക് സ്വായത്തമാക്കാന്‍ സാധിക്കുമെന്നും മരിതേരി പറഞ്ഞു. വിവാഹ ധൂര്‍ത്തുപൊലെ തന്നെ നാം കാമ്പയിനുകള്‍ നടത്തേണ്ട ഒരു പാട് വിഷയങ്ങള്‍ വിവാഹത്തിനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങുകളിലും ഉണ്െടന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സെമിനാറില്‍ സമീര്‍ സലാഹി, അഡ്വ. മുനീര്‍, ശിഹാബ് എടക്കര, ജാബിര്‍ ഹുദവി, സി.കെ ശാക്കിര്‍ എന്നിവര്‍ വ്യത്യസ്ഥ സംഘടനകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു. മുസ്ലിം ലീഗിന്റെ ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും പിന്തിരിപ്പന്മാരെ ചെറുക്കണമെന്നും അതിനായി സഹകരിക്കുമെന്നും അവര്‍ പറഞ്ഞു. ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും എന്‍.പി അബൂബക്കര്‍ നന്ദിയും പറഞ്ഞു.

ജനറല്‍ ബോഡി യോഗം കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി രായിന്‍കുട്ടി നീരാട് ഉദ്ഘാടനം ചെയ്തു. കുഞ്ഞാവ ഓട്ടുപാറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.കെ സൈതലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം കെഎംസിസി ട്രഷറര്‍ കെ.കെ മുഹമ്മദ് റിട്ടേണിംഗ് ഓഫീസര്‍ ആയി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നാസര്‍ കോന്തന്‍ കണ്ടി സ്വാഗതം പറഞ്ഞ സെഷന്‍ സലാം എലഞ്ചേരി നന്ദി പറഞ്ഞു.

ഹരിത നിലാവ് സമാപന പരിപാടി കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ പഴേരി കുഞ്ഞി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അഷ്റഫ് ഈത്ത അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി കെ.വി.എ ഗഫൂര്‍, ഇസ്മയില്‍ മുണ്ടക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ജമാല്‍ പാഷയുടെ നേതൃത്വത്തില്‍ നടന്ന ഇശല്‍ രാവില്‍ നൂഹ് ബീമാപള്ളി, ഫര്‍സാന യാസിര്‍, നാസര്‍ കോന്തന്‍ കണ്ടി, യുനുസ് തൃത്താല, മന്‍സൂര്‍ മണ്ണാര്‍ക്കാട്, ഹസ്ന ഹസന്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. സല്‍വ മുനീര്‍, അല്‍മാസ് അബ്ദുള്‍ ഖാദര്‍, ഫര്‍ഹാന ബഷീര്‍, നൂഹ റിയാസ്, മുസദ്ദിവ് ആലുങ്ങല്‍, മുബശിര്‍ ആലുങ്ങല്‍ എന്നിവര്‍ അണിനിരന്ന വൃദ്ധസദനം ദൃശ്യാവിഷ്കാരവും നിയ അഷ്റഫ്, നിബ അഷ്റഫ്, നജാ നൌഷാദ്, സിനൂബിയ ജമാല്‍, അസ്ലം ഗഫൂര്‍ ദീന കബീര്‍ എന്നിവര്‍ ഒരുക്കിയ ഒപ്പനയും സദസിസിന്റെ പ്രശംസ പിടിച്ചുപറ്റി. കൊറിയോ ഗ്രാഫി നിര്‍വഹിച്ചത് റഹ്മത്ത് അലുങ്ങല്‍ മുഹമ്മദ് ആയിരുന്നു. രിശ്നി ഹസന്‍ കൊറിയോഗ്രാഫി നിര്‍വഹിച്ച് ഹസ്ന ഹസന്‍, ജുനൈസ ഹസന്‍ എന്നിവരും ദീനയും മിന്‍ഹയും അവതരിപ്പിച്ച നൃത്തങ്ങളും ഉണ്ടായിരുന്നു.

എസ്എല്‍പി മുഹമ്മദ് കുഞ്ഞി, ഇ.പി സലിം, റസാക്ക് വെട്ടത്തൂര്‍, അബാസ് മുസ്ലിയരങ്ങാടി, കെ.എന്‍.എ ലത്തീഫ്, എന്‍. മുനീര്‍, പി.പി കോയമോന്‍ സൈതലവി, ഇസ്മയില്‍ എടക്കാട്ട്, ഷാഹിദ അഷ്റഫ്, ജസീറ ജമാല്‍ എന്നിവര്‍ സമ്മാന വിതരണം നടത്തി. ജമാല്‍ പൈക്കാരത്തോടി സ്വാഗതവും സി.കെ സൈതലവി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍