അരിസോണ മലയാളി അസോസിയേഷന്‍ ഓണാഘോഷവും മുഖപത്ര പ്രകാശനവും 20-ന്
Monday, September 15, 2014 9:21 AM IST
ഫീനിക്സ്: അരിസോണ മലയാളി അസോസിയേഷന്റെ തിരുവോണം 2014 ഉം സംഘടനയുടെ മുഖപത്രമായ 'തനിമ'യുടെ പ്രകാശനവും സെപ്റ്റംബര്‍ 20 ന് ഉച്ചകഴിഞ്ഞ് ഇന്തോ- അമേരിക്കന്‍ സെന്ററില്‍ നടത്തും. രാവിലെ നടക്കുന്ന പൂക്കള മത്സരത്തിന് മഞ്ജു നായര്‍ നേതൃത്വം നല്‍കും.

ജോസഫ് വടക്കേലും വിദ്യാ വാര്യരും അംഗങ്ങളെ പ്രധാന കവാടത്തില്‍ സ്വീകരിക്കും. ജാന്‍ മംഗലത്ത് ഓണപുടവ നല്‍കി അംഗങ്ങളെ ആദരിക്കും. സാംസ്കാരിക സെക്രട്ടറി സജിത് തൈവളപ്പില്‍ എല്ലാവരേയും സമ്മേളനത്തിലേക്ക് ആനയിക്കും. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തിരി തെളിയിക്കുന്നതോടുകൂടി സമ്മേളനത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാസന്ധ്യ അരങ്ങേറും. പ്രധാന അവതാരകരായി തോമസ് അപ്രേമും ശില്പാ ചന്ദ്രയും പ്രവര്‍ത്തിക്കും.

അസോസിയേഷന്റെ മുഖപത്രമായ 'തനിമ' ഇന്ത്യാ അസോസിയേഷന്‍ പ്രസിഡന്റ് മുരുകന്‍ കെ. പാഥം ആദ്യ കോപ്പി ചീഫ് എഡിറ്റര്‍ സജിത്ത് തൈവളപ്പിനു നല്‍കി പ്രകാശനം ചെയ്യും. ബിനോയ് വാര്യര്‍, അമ്പിളി സജീവ്, റേച്ചല്‍ മിശ്ര, നാരായണന്‍ നെതിയാലത്ത്, ചിക്കു ബിജു, സജിത്ത് തൈവളപ്പില്‍, ജോസ് വടകര എന്നിവര്‍ മുഖപത്രത്തിന്റെ എഡിറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു.

താലപൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ മഹാബലിയെ എതിരേല്‍ക്കും. പ്രശാന്ത് രാജാ മഹാബലിയായി വേഷമിടും.

ശ്രീകുമാര്‍ നമ്പ്യാര്‍, ജയന്‍ നിയര്‍, രഘു വാര്യര്‍ എന്നിവര്‍ ചേര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കും. ജയന്‍ നിയര്‍, ജോസഫ് വടക്കേല്‍, സജിത്ത് തൈവളപ്പില്‍, പ്രകാശ് മുണ്ടയ്ക്കല്‍, ബിനു തങ്കച്ചന്‍, വിനു തോമസ്, മഞ്ജു നായര്‍, വിദ്യാ വാര്യര്‍, കിരണ്‍ കുര്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ഈ മഹാമേളയിലേക്കും ഓണസദ്യയിലേക്കും എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടര്‍ അറിയിച്ചു. പ്രസിഡന്റ് ജോസ് വടകര അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം