മലയാളി അസോസിയേഷന് ഓഫ് സൌത്ത് കരോളിന അപ്സ്റേറ്റ് ഓണം ആഘോഷിച്ചു
Monday, September 15, 2014 9:20 AM IST
സൌത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോളിന അപ്സ്റേറ്റ് (മാസ്ക് അപ്സ്റേറ്റ്) ഓണാഘോഷം സെപ്റ്റംബര്‍ 13ന് ആഘോഷിച്ചു.

ഘോഷയാത്ര, കലാപരിപാടികള്‍, ഓണസദ്യ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. ഭാരത കലര്‍പന സ്കൂള്‍ ഓഫ് ഇന്ത്യന്‍ കള്‍ച്ചര്‍, നിര്‍ത്യാഞ്ജലി സ്കൂള്‍ ഓഫ് ഡാന്‍സ്, ചന്ദ്രശേഖര ഗാന വിദ്യാലയം, തമിഴ് സംഗം എന്നിവര്‍ക്കൊപ്പം മാസ്ക് അപ്സ്റേറ്റ് കുടുംബങ്ങളുടെ പരിപാടികളും ശ്രദ്ധേയമായി.

ജോണ്‍ മാത്യൂസിന്റെ നേതൃത്വത്തില്‍ നടന്ന ഓണസദ്യ ഏവരുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. ആഘോഷ പരിപാടികളില്‍ സഹകരിച്ച ഏവര്‍ക്കും പ്രസിഡന്റ് സേതു നായര്‍ നന്ദി പറഞ്ഞു.